App Logo

No.1 PSC Learning App

1M+ Downloads
ഒരു ന്യൂക്ലിയസും പുറമേയുള്ള നക്ഷത്രകരങ്ങളും (Spiral arms) ചേർന്ന രൂപഘടനയുള്ള നക്ഷത്ര സമൂഹങ്ങളാണ് :

Aസർപ്പിളാകൃത ഗ്യാലക്സികൾ

Bഗോളാകൃതിയിലുള്ള ഗ്യാലക്സികൾ

Cക്രമരഹിത ഗ്യാലക്സികൾ

Dവർത്തുളാകൃതിയിലുള്ള ഗ്യാലക്സികൾ

Answer:

A. സർപ്പിളാകൃത ഗ്യാലക്സികൾ

Read Explanation:

ഗ്യാലക്‌സികൾ: നക്ഷത്രസമൂഹങ്ങൾ

  • ഗുരുത്വാകർഷണ ബലത്താൽ അനേകം നക്ഷത്രഗണങ്ങൾ കൂടിച്ചേർന്ന ഒരു ബൃഹത് നക്ഷത്രസമൂഹമാണ് ഗ്യാലക്സി.

  • പ്രപഞ്ചത്തിൽ ഏകദേശം 100 ബില്യണിലധികം ഗ്യാലക്‌സികൾ ഉണ്ട്.

  • 'ഗ്യാലക്സികൾ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്.

  • പ്രപഞ്ചത്തിൽ ഗ്യാലക്‌സികൾ പരസ്‌പരം അകുന്നുകൊണ്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള ദൂരവും പരസ്‌പരം അകലുന്ന വേഗതയും നേർഅനുപാതത്തിൽ ആണെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.

  • ഗ്യാലക്‌സികളിലേയ്ക്കുള്ള ദൂരം ആദ്യമായി അളന്നതും എഡ്വിൻ ഹബിളാണ്.

  • ഗ്യാലക്‌സികളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ക്ലസ്റ്ററുകൾ

  • ഗ്യാലക്‌സികൾ പ്രധാനമായും അവയുടെ രൂപഘടനയുടെ അടിസ്ഥാനത്തിൽ 3 വിധത്തിലുണ്ട്.

  1. സർപ്പിളാകൃത ഗ്യാലക്‌സികൾ (Spiral Galaxies)

  2. ദീർഘവൃത്താകൃത (അണ്ഡാകൃത) ഗ്യാലക്സികൾ (Elliptical Galaxies)

  3. ക്രമരഹിത ഗ്യാലക്‌സികൾ (Irregular Galaxies)

സർപ്പിളാകൃത ഗ്യാലക്‌സികൾ (SPIRAL GALAXIES)

  • ഒരു ന്യൂക്ലിയസും പുറമേയുള്ള നക്ഷത്രകരങ്ങളും (Spiral arms) ചേർന്ന രൂപഘടനയുള്ള നക്ഷത്ര സമൂഹങ്ങളാണ് സർപ്പിളാകൃത ഗ്യാലക്സികൾ.

  • സൂര്യൻ്റെ മാതൃ ഗ്യാലക്‌സിയായ ആകാശഗംഗ (ക്ഷീരപഥം/Milky way) ഒരു സ്പൈറൽ ഗ്യാലക്സിയാണ്.

  • ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സിയാണ് 'ആൻഡ്രോമിഡ'.

  • നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്‌തുവാണ് ആൻഡ്രോമിഡ ഗ്യാലക്സി

  • ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊ രിക്കൽ മാത്രമാണ് ആൻഡ്രോമിഡ ഗ്യാലക്സി ദൃശ്യമാകുന്നത്

ദീർഘവൃത്താകൃത ഗ്യാലകികൾ (ELLIPTICAL GALAXIES)

  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഗ്യാലക്സികളാണ് ദീർഘവൃത്താകൃത ഗ്യാലക്സികൾ.

  • പ്രപഞ്ചത്തിൽ കാണപ്പെടുന്ന നക്ഷത്രസമൂഹങ്ങളിൽ താരതമ്യേന വലുപ്പം കൂടുതലുള്ള നക്ഷത്ര സമൂഹങ്ങളാണിവ.

  • അന്ത്യമെത്താറായ നക്ഷത്രങ്ങൾ ദീർഘവൃത്താകൃതിയിൽ കാണപ്പെടുന്നു.

  • അന്ത്യമെത്താറായ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത് ദീർഘവൃത്താകൃത ഗ്യാലക്സികളിൽ ആണ്.

  • സാധാരണയായി പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്‌സികളാണ് ഇവ.

ക്രമരഹിത ഗ്യാലക്‌സികൾ (Irregular Galaxies)


പൊതുവായ ഒരു രൂപഘടന ഇല്ലാത്ത നക്ഷത്ര സമൂഹങ്ങളാണ് ക്രമരഹിത ഗ്യാലക്‌സികൾ.


Related Questions:

സൂര്യൻറെ 20 മടങ്ങിലേറെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയുടെ ന്യൂക്ലിയാർ ഇന്ധനം എരിഞ്ഞു തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥ :
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?
ഇന്ത്യ വിക്ഷേപിച്ച സൗര പര്യവേക്ഷണ പേടകത്തിൻ്റെ പേര് ?

ശനിയുടെ ഉപഗ്രഹമായ ' ടൈറ്റൻ ' മായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ? 

  1. ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 
  2. ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 
  3. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം ഓക്സിജൻ ആണ്   
മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്ന് മിനിട്ട് സമയംകൊണ്ട് ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ രൂപമായ .............. ഉടലെടുത്തു.