App Logo

No.1 PSC Learning App

1M+ Downloads
GATB എന്നാൽ :

Aഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Bജനറേറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Cജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Dജനറേഷൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Answer:

C. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Read Explanation:

അഭിരുചി ശോധകം വർഗ്ഗീകരണം

  • അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
    1. സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test) 
    2. വിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
    3. കായികക്ഷമതാഭിരുചിശോധകങ്ങൾ (Manual Dexterity Aptitude Test)

സാമാന്യാഭിരുചി ശോധകങ്ങൾ

ഇവയിൽ 2 ടെസ്റ്റ് ബാറ്ററികൾ ഉണ്ട്.

  1. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 
  2. ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) 

ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 

  • സാമാന്യ യുക്തിചിന്തനശേഷി / General Reasoning -G
  • ഭാഷാഭിരുചി / Verbal Aptitude 
  • സാംഖ്യാഭിരുചി / Number Aptitude
  • സ്ഥലപരിമിതിയെ സംബന്ധിച്ച അഭിരുചി / Spatial Aptitude-S
  • രൂപപ്രത്യക്ഷണം / Form Perception 
  • ക്ലറിക്കൽ പ്രത്യക്ഷണം / Clerical Perception 
  • പേശികളുടെ ഒത്തിണക്കം / Motor 
  • അംഗുലീക്ഷമത / Finger Dexterity 
  • കായികക്ഷമത / Manual Dexterity

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB)

  • U.S.Aലെ സൈക്കോളജിക്കൽ കോർപറേഷനാണ് ഇത് വികസിപ്പിച്ചത്.
  • ഭാഷാപര യുക്തിചിന്തനം / Verbal Reasoning -VR 
  • സംഖ്യാശേഷി / Numerical Ability -NA 
  • ഗുണാത്മക യുക്തിചിന്തനം / Abstract Reasoning -AR 
  • സ്ഥലപരിമിതി ബന്ധങ്ങൾ / Space Relation -SR 
  • യാന്ത്രിക യുക്തിചിന്തനം / Mechanical Reasoning -MR 
  • ക്ലറിക്കൽ വേഗതയും കൃത്യതയും / Clerical Speed and Accuracy -SA 
  • ഭാഷാപ്രയോഗം/  Language Usage -spelling - LUS
  • ഭാഷാപ്രയോഗം-വ്യാകരണം / Language Usage -Grammar -LUG 

Related Questions:

ഗ്വിൽൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിലെ ഘടകം അല്ലാത്തത് ?
തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്ന വൈകല്യം ?
അനഭിലഷണീയമായ പീഠസ്ഥലി ഒഴിവാക്കാൻ ഉചിതമല്ലാത്ത നടപടി ഏത് ?
കാൾ റോജേഴ്സിന്റെ വ്യക്തിത്വ സിദ്ധാന്തത്തിന്റെ കേന്ദ്രം ......... ആണ്.
Memory technique such as acronyms and the peg words are called