ജീനസുകൾ ചേർന്ന് ഫാമിലി രൂപപ്പെടുന്നു.ഫാമിലികൾ ചേർന്ന് രൂപപ്പെടുന്നത് ?
Aഓർഡർ
Bക്ലാസ്
Cഫൈലം
Dകിങ്ഡം
Answer:
A. ഓർഡർ
Read Explanation:
വർഗീകരണതലങ്ങൾ
- ജീവശാസ്ത്ര നിർവചനപ്രകാരം സ്വാഭാവിക ലൈംഗികപ്രജനനത്തിലൂടെ പ്രത്യുൽപ്പാദനശേഷിയുള്ള സന്താനങ്ങളെ സൃഷ്‌ടിക്കാൻ കഴിയുന്ന ജീവികളുടെ ഗണമാണ് സ്‌പീഷിസ് (Species).
- സ്പീഷീസാണ് വർഗീകരണത്തിലെ അടിസ്ഥാനതലം
- സവിശേഷതകളിൽ ഏറ്റവും അധികം സാമ്യം പുലർത്തുന്നത് ഒരു സ്‌പീഷീസിൽ ഉൾപ്പെടുന്ന അംഗങ്ങൾ തമ്മിലാണ്.
- സമാനമായ സ്‌പീഷീസുകൾ ചേർന്നുണ്ടാകുന്ന ജീവികളുടെ കൂട്ടമാണ് ജീനസ്.
- ജീനസുകൾ ചേർന്ന് ഫാമിലിയും ഫാമിലികൾ ചേർന്ന് ഓർഡറും രൂപപ്പെടുന്നു.
- ഓർഡറുകൾ ചേർന്നതാണ് ക്ലാസ്.
- ബന്ധപ്പെട്ട ക്ലാസുകൾ ചേർന്നാണ് ഫൈലം രൂപപ്പെടുന്നത്.
- എല്ലാ ഫൈലങ്ങളും ചേർന്നതാണ് ഏറ്റവും ഉയർന്ന തലമായ കിങ്ഡം.