App Logo

No.1 PSC Learning App

1M+ Downloads
"നല്ല ആരോഗ്യം ഉള്ള കായിക വൈകല്യം ഇല്ലാത്ത ഒരു ഡസൻ കുട്ടികളെ എനിക്ക് വിട്ടു തരിക. ഞാൻ നിർദ്ദേശിക്കുന്ന പരിസരത്തിൽ അവരെ വളർത്തുക. അവരിൽ ആരെയും ഡോക്ടറോ എൻജിനീയറോ കലാകാരനോ കള്ളനോ ആക്കി തീർക്കാൻ എനിക്ക് കഴിയും. അവരുടെ പൂർവ്വീകരുടെ കഴിവും അഭിരുചിയും എനിക്ക് വിഷയമല്ല ".ഈ വരികൾ ആരുടേതാണ്?

Aഫ്രാൻസിസ് ഗാർട്ടൺ

Bറ്റെർമാൻ

Cവാട്സൺ

Dഇവരാരുമല്ല

Answer:

C. വാട്സൺ

Read Explanation:

ജോൺ ബി. വാട്ട്സൺ (John Broadus Watson):

  • വാട്ട്അസൺ ഒരു അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്നു. 
  • വ്യവഹാര മനശാസ്ത്ര ശാഖയ്ക്ക് സൈദ്ധാന്തിക അടിത്തറ നൽകിയത് വാട്ട്സൺ ആയിരുന്നു.
  • വ്യവഹാര മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വാട്ട്സൺ ആണ്.

 

പ്രധാന കൃതികൾ:

  • Behaviorism
  • Psychology from the stand point of a Behaviorist
  • Behaviour: An Introduction to Comparative Psychology

പരീക്ഷണങ്ങൾ:

  1. കുഞ്ഞ് ആൽബർട്ട് (Little Albert) ന് ഒരു വെളുത്ത എലിയെ / മുയലിനെ / കുരങ്ങിനെ / മുഖം മൂടിയെ / കത്തുന്ന കടലാസിനെ തൊടാൻ ശ്രമിക്കുമ്പോൾ ഭീതിജനകമായ ശബ്ദം കേൾപ്പിച്ച് നടത്തിയ പരീക്ഷണങ്ങളെയാണ് Little Albert Experiments എന്ന് വിളിക്കുന്നത്
  2. ചുവന്ന ബൾബ് കത്തിയ ഉടനെ, ആടിന്റെ കാലിൽ ഷോക്ക് നൽകിക്കൊണ്ടുള്ള പരിക്ഷണം, വ്യവഹാരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

വാട്സന്റെ കണ്ടെത്തലുകൾ:

  1. ചോദക പ്രതികരണങ്ങളുടെ ആവർത്തനം പഠനത്തെ ശക്തമാക്കുന്നു.
  2. പരിസരമാണ് (Environment) ശിശു വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം
  3. ചോദകങ്ങളെ ഫലപ്രദമായി ഉപയോഗിച്ച്, ഏത് തരം പ്രതികരണങ്ങളും രൂപപ്പെടുത്താം.
  4. കാലവിളംബം അനുബന്ധനത്തെ സ്വാധീനിക്കുന്നുണ്ട്.

 


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് പ്രതികരണ നിരക്ക് വർദ്ധിപ്പിക്കുന്നത് ?
Which of the following is a behavioral problem often seen in adolescents?
According to Kohlberg, at what stage would a person break an unjust law to uphold human rights?
At which stage do individuals recognize that rules and laws are created by society and can be changed?
"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?