Challenger App

No.1 PSC Learning App

1M+ Downloads

തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗമായ സെറിബ്രത്തേക്കുറിച്ചുള്ള പ്രസ്‌താവനകൾ താഴെ കൊടുത്തിരിക്കുന്നു. ശരിയായിട്ടുള്ളത് തിരഞ്ഞെടുത്തെഴുതുക.

I. സെറിബ്രം മനുഷ്യൻ്റെ തലച്ചോറിൻ്റെ ഏറ്റവും വലിയ ഭാഗമാണ്.

II. ഹൃദയമിടിപ്പ്, ശ്വസനം, രക്ത സമ്മർദ്ദം തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.

III. നമ്മുടെ ശരീരത്തിൻ്റെ സംതുലിതാവസ്ഥ കാക്കാൻ സഹായിക്കുന്നു.

IV. ചിന്തനം, ഓർമ്മ, ബുദ്ധിമുട്ടുകൾ പരിഹരിക്കൽ, ഭാഷ, തീരുമാനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രമാണ്.

AI & IV

BI & II

CII & IV

DIII & IV

Answer:

A. I & IV

Read Explanation:

  • സെറിബ്രം മനുഷ്യന്റെ തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമാണ്.

  • ചിന്ത, ഓർമ്മ, ബുദ്ധി, സംസാരം, വിവേചനാധികാരം തുടങ്ങിയ ഉയർന്ന തലത്തിലുള്ള പ്രവർത്തനങ്ങളെ ഇത് നിയന്ത്രിക്കുന്നു.

  • ഹൃദയമിടിപ്പ്, ശ്വാസം, രക്തസമ്മർദ്ദം എന്നിവയെ നിയന്ത്രിക്കുന്നത് മെഡുല്ല ഒബ്ലോംഗാട്ട (Medulla Oblongata) ആണ്.

  • ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്നത് സെറിബെല്ലം (Cerebellum) ആണ്.


Related Questions:

പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം ഏതാണ്?
The cerebellum is located between the cerebrum and the brain stem in the back of the head. It helps in __________
ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം ?
മസ്തിഷ്കത്തിലെ _______ എന്ന് വിളിക്കുന്ന ഒരു പറ്റം കോശങ്ങളാണ് ശാസോഛാസത്തെ നിയന്ത്രിക്കുന്നത്
ഓർമ്മ , ബുദ്ധി എന്നിവ ഉളവാക്കുന മസ്തിഷ്ക ഭാഗം ഏത് ?