App Logo

No.1 PSC Learning App

1M+ Downloads
പുത്തൻ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങൾ:

Aഉദാരവൽക്കരണം

Bസ്വകാര്യവൽക്കരണം

Cആഗോളവൽക്കരണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പുത്തൻ സാമ്പത്തിക നയം 

  • ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയായിരുന്നു പുത്തൻ സാമ്പത്തിക നയത്തിൻ്റെ സവിശേഷതകൾ..
  • ഇന്ത്യയിൽ 'പുത്തൻ  സാമ്പത്തിക നയം' നടപ്പിലാക്കിയ പ്രധാനമന്ത്രി- പി. വി. നരസിംഹറാവു  (1991 )  
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്ത് ധനകാര്യവകുപ്പ് മന്ത്രി: ഡോക്ടർ മൻമോഹൻ സിംഗ്ഡോ
  • മൻമോഹൻ സിംഗിനെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ പിതാവ് എന്നും  വിശേഷിപ്പിക്കുന്നത്.
  • പുതിയ സാമ്പത്തിക നയം നടപ്പിലാക്കുമ്പോൾ പി വി നരസിംഹറാവുവായിരുന്നു

പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കാൻ ഇടയായ കാരണങ്ങൾ :

  • രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത 
  • സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമതക്കുറവ് 
  • വിദേശനാണയ കരുതൽ ശേഖരം കുറഞ്ഞു 
  • ഗൾഫ് യുദ്ധം 
  • സമ്പദ് വ്യവസ്ഥയുടെ മന്ദ ഗതിയിലുള്ള വളർച്ച 
  • പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 
  • അത്യാവശ്യ വസ്തുക്കളുടെ വില വർദ്ധനവ് 

പുത്തൻ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങൾ :

  • വ്യാപാരത്തിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുക 
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തുറന്നു കൊടുക്കുകയും ഉദാരവൽകരിക്കുകയും  ചെയ്യുക
  • സുസ്ഥിരവൽക്കരണ നടപടികൾ ,ഘടനാപരമായ നീക്ക് പോക്കുകൾ എന്നിവ ഇതിൽപ്പെടുന്നു 
  • പുത്തൻ സാമ്പത്തിക പരിഷ്കാരത്തിന്റെ പ്രധാന സവിശേഷതകൾ  

ഉദാരവൽകരണം (Liberalisation )

സമ്പദ് വ്യവസ്ഥയെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും സ്വതന്ത്രമാക്കിക്കൊണ്ട് താഴെ പറയുന്ന പരിഷ്കാരങ്ങൾ വരുത്തി 

  • വ്യാവസായി ലൈസൻസിങ് നിർത്തലാക്കി 
  • വ്യവസായിക മേഖലയെ നിയന്ത്രണാതീതമാക്കി 
  • പൊതു മേഖലക്കായി സംവരണം ചെയ്ത വ്യവസായങ്ങളുടെ എണ്ണം കുറച്ചു 
  • MRTP(monopolitic and restrictive trade practices),FERA(foreign exchange regulation act)എന്നിവ ഭേദഗതി വരുത്തി
  • വിദേശ ബാങ്കുകളെയും ,പുതു തലമുറ ബാങ്കുകളെയും അനുവദിച്ചു 
  • CRR(cash reserve ratio),SLR(statutory liquidity ratio )എന്നിവ കുറച്ചു 
  • ഇൻഷുറൻസ് മേഖല സ്വകാര്യവൽക്കരിച്ചു 
  • ആദായ നികുതി ,കോർപ്പറേറ്റ് നികുതി ,എക്സൈസ് നികുതി ,കസ്റ്റംസ് നികുതി എന്നിവ കുറച്ചു 
  • രൂപയുടെ മൂല്യം കുറച്ചു 
  • ഇറക്കുമതി ഉദാരവൽക്കരിച്ചു  

സ്വകാര്യ വൽക്കരണം (Privatisation)

  • സർക്കാർ വക സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ കമ്പനികൾക്കു നല്കി 
  • പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിച്ചു ,
  • FDI(foreign direct investment )പ്രോത്സാഹിപ്പിച്ചു 
  • പൊതുമേഖല സ്ഥാപനങ്ങളെ നവരത്ന ,മിനിരത്ന(IOC,BPCL,ONGC)എന്നിങ്ങനെ തരം തിരിച്ചു  

ആഗോളവൽക്കരണം (Globalisation )

  • ലോകത്തിലെ രാജ്യങ്ങളുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചു 
  • സാധനങ്ങൾ ,സേവനങ്ങൾ ,മൂലധനം ,വിജ്ഞാനം ,ജനങ്ങൾ എന്നിവ ദേശീയ അതിർത്തിക്കപ്പുറത്തേയ്ക്ക് ഉപയോഗപ്പെടുത്തി 
  • ട്രാൻസ്പോർട്ട് ,കമ്യൂണികേഷൻ ചെലവുകൾ കുറച്ചു 
  • ഇന്ത്യയിൽ തൊഴിൽ വർദ്ധനവ് ഉണ്ടായി 
  • ഉയർന്ന ജീവിത നിലവാരം നേടാൻ സാധിച്ചു 

Related Questions:

കൂട്ടത്തിൽപ്പെടാത്തതേത് ?
മഹാരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .

ശെരിയായ പ്രസ്താവന ഏത്?

എ.1991ൽ വിദേശത്ത് നിന്ന് കടമെടുത്തത് തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ടു.

ബി.വരുമാനത്തേക്കാൾ ചെലവിന്റെ ആധിക്യമാണ് ഡെഫിസിറ്റ് .

നവരത്ന കമ്പനികളിൽ ഉൾപെടാത്തത് ഏതെല്ലാം?

എ.HAL

ബി.BHEL

സി.MTNL

ഡി.NTPC

ഇ.Oil India

പുതിയ സാമ്പത്തിക നയത്തെ വിശാലമായി എങ്ങനെ തരം തിരിക്കാം?