GST ബിൽ ലോകസഭാ പാസ്സ് ആക്കിയത് എന്ന് ?
A2015 മെയ് 6
B2015 ഏപ്രിൽ 6
C2015 ഓഗസ്റ്റ് 6
D2016 ഏപ്രിൽ 6
Answer:
A. 2015 മെയ് 6
Read Explanation:
1993ൽ നികുതി വ്യവസ്ഥയിൽ പരിഷ്കാരം ആവശ്യമാണെന്ന നികുതി വിദഗ്ദ്ധൻ രാജൻ ചെല്ലയ്യയുടെ നിർദ്ദേശത്തിനനുസരിച്ചാണ് ജിഎസ്ടിക്ക് തുടക്കമാകുന്നത്. 2003ൽ വാജ്പേയ് സർക്കാർ തുടർനടപടികൾക്കു തുടക്കം കുറിച്ചു. 2010 ഏപ്രിൽ ഒന്നിന് നിലവിൽ വരുമെന്ന് മന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചെങ്കിലും നടപടികൾ നീണ്ടു. 2013ൽ പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ ജിഎസ്ടി ബിൽ ലാപ്സായി. തുടർന്ന് 2014ൽ ഭരണഘടനാ ഭേദഗതിയോടെ ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. 2015ൽ ലോക്സഭയും 2016ൽ രാജ്യസഭയും പാസാക്കിയതോടെ ബിൽ പാസായി. 2017 ജൂലൈ ഒന്നിന് ഔദ്യോഗികമായി ജിഎസ്ടി നിയമം നിലവിൽ വന്നു.