App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ തൊഴിലാളി - കർഷകപ്രസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു .ശരിയായവ കണ്ടെത്തുക

  1. റഷ്യൻ വിപ്ലവത്തെ തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും അത് ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പ്രേരണയായി തീരുകയും ചെയ്തു
  2. ബ്രിട്ടീഷുകാരുടെ നികുതിനയങ്ങളും സെമീന്ദാര്‍മാരുടെ ചൂഷണവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും കര്‍ഷകരുടെ ഇടയില്‍ കൂട്ടായ്മയുടെ ആവശ്യകത ബോധ്യപ്പെടുത്തി. ഇത്‌ കര്‍ഷക്രപസ്ഥാനങ്ങളുടെ രൂപീകരണത്തിന്‌ കാരണമായി.
  3. 1924 ല്‍ എന്‍.എം. ജോഷി, ലാലാ ലജ്പത്‌ റായി എന്നിവര്‍ മുന്‍കൈ എടുത്ത്‌ അഖിലേന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.
  4. എന്‍.ജി. രംഗ അടക്കമുള്ള കര്‍ഷകനേതാക്കുളുടെ ശ്രമ ഫലമായി ലാഹോറില്‍ വച്ച്‌ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമായി.

    Ai, ii, iv ശരി

    Bഎല്ലാം ശരി

    Civ മാത്രം ശരി

    Di തെറ്റ്, iii ശരി

    Answer:

    A. i, ii, iv ശരി

    Read Explanation:

    ഇന്ത്യയിലെ തൊഴിലാളി - കർഷകപ്രസ്ഥാനങ്ങൾ

    • റഷ്യൻ വിപ്ലവത്തെ തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും അത് ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പ്രേരണയായി തീരുകയും ചെയ്തു
    • അഹമ്മദാബാദ് ടെക്സ്റ്റൈൽ അസോസിയേഷൻ, മദ്രാസ് ലേബർ യൂണിയൻ തുടങ്ങിയവ ഇന്ത്യയിൽ ആദ്യമായി രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനകളിൽ ചിലതാണ്.
    • 1920 ല്‍ എന്‍.എം. ജോഷി, ലാലാ ലജ്പത്‌ റായി എന്നിവര്‍ മുന്‍കൈ എടുത്ത്‌ അഖിലേന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.

    ഈ സംഘടനയുടെ മൂന്നു പ്രധാന ലക്ഷ്യങ്ങളായിരുന്നു;

    • തൊഴിലാളിവര്‍ഗമെന്ന നിലയില്‍ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക
    • ഇന്ത്യന്‍ തൊഴിലാളിവര്‍ഗം രാജ്യത്തിനു പുറത്തുള്ള തൊഴിലാളിവര്‍ഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക.
    • സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവ പങ്കുവഹിക്കുക.

    • ബ്രിട്ടീഷുകാരുടെ നികുതിനയങ്ങളും സെമീന്ദാര്‍മാരുടെ ചൂഷണവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും കര്‍ഷകരുടെ ഇടയില്‍ കൂട്ടായ്മയുടെ ആവശ്യകത ബോധ്യപ്പെടുത്തി.
    • ഇത്‌ കര്‍ഷക്രപസ്ഥാനങ്ങളുടെ രൂപീകരണത്തിന്‌ കാരണമായി.
    • എന്‍.ജി. രംഗ അടക്കമുള്ള കര്‍ഷകനേതാക്കുളുടെ ശ്രമ ഫലമായി ലാഹോറില്‍ വച്ച്‌ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമായി.
    • പില്‍ക്കാലത്ത്‌ ഇത്‌ അഖിലേന്ത്യ കിസാന്‍സഭ എന്ന പേരു സ്വീകരിച്ചു

    Related Questions:

    ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ,ദ്വിരാഷ്ട്രവാദത്തെയും,ഇന്ത്യയുടെ വിഭജനത്തെ എതിർക്കുകയും ചെയ്ത നേതാവ്...പിന്നീട്‌ ഗവണ്മെന്റ്ന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?
    ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?
    ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?

    താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?

    i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934

    ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939

    iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926

    iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920

    ക്യാപ്റ്റൻ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന: