Challenger App

No.1 PSC Learning App

1M+ Downloads

മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നടപ്പിലാക്കിയ മുഖ്യ ഭരണപരിഷ്കാരങ്ങളും അവയുടെ പേരുകളും നൽകിയിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക :

  1. ബജറ്റ് : പതിവ് കണക്ക്
  2. താലൂക്ക് ഓഫീസ് : മണ്ഡപത്തും വാതുക്കൽ
  3. തഹസിൽദാർ : മുളകുമടിശീലക്കാർ
  4. വില്ലേജ് ഓഫീസർ : പർവത്തിക്കാർ

    Aiv മാത്രം

    Bii, iii

    Cഎല്ലാം

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നടപ്പിലാക്കിയ മുഖ്യ ഭരണപരിഷ്കാരങ്ങളും അവയുടെ പേരുകളും:

    • ബജറ്റ് : പതിവ് കണക്ക്
    • വില്ലേജ് ഓഫീസ് : പകുതികൾ
    • വില്ലേജ് ഓഫീസർ : പർവത്തിക്കാർ
    • ചെക്ക് പോസ്റ്റ് : ചൗക്കകൾ
    • താലൂക്ക് ഓഫീസ് : മണ്ഡപത്തും വാതുക്കൽ
    • തഹസിൽദാർ : കാര്യക്കാർ
    • ധനമന്ത്രിമാർ:  മുളകുമടിശീലക്കാർ

    Related Questions:

    വേളികായലിനെയും കഠിനംകുളം കായലിനും തമ്മിൽ ബന്ധിപ്പിക്കുന്ന തോട്?

    തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യ തിരുവിതാംകൂർ ദളവ
    2. കേശവദാസത്തിന് 'രാജാ' എന്ന പദവി നൽകിയത് കേണൽ മൺറോയാണ്
    3. 'വലിയ ദിവാൻജി' എന്നറിയപെടുന്നു
    4. ചാല കമ്പോളത്തിന്റെയും ആലപ്പുഴ നഗരത്തിന്റെയും ശിൽപ്പി
      ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

      ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/ പ്രസ്‌താവനകൾ ഏത് ?

      1. ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ രാജാകേശവ ദാസ് 
      2. നെടുംകോട്ട പണി കഴിപ്പിച്ചതിരുവിതാംകൂർ രാജാവാണ് ധർമ്മരാജ 
      3. 1766 ൽ രണ്ടാം തൃപ്പടിദാനം നടന്നു 
        തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ ?