App Logo

No.1 PSC Learning App

1M+ Downloads
"ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചരിത്രം, അത് ആത്യന്തികമായി സാത്താൻ്റെ (തിന്മ) മേൽ ദൈവത്തിൻ്റെ (നന്മ) വിജയത്തിൽ അവസാനിക്കും". എന്ന് അഭിപ്രായപ്പെട്ടതാര് ?

Aകാൾ മാർക്സ്

Bഅഗസ്റ്റിൻ

Cജി.ഡബ്ല്യു.എഫ്. ഹെഗൽ

Dഅർണോൾഡ് ടോയൻബി

Answer:

B. അഗസ്റ്റിൻ

Read Explanation:

St. അഗസ്റ്റിൻ (354 to 430 CE)

  • ഒരു ക്രിസ്ത്യൻ വിശുദ്ധനും ചിന്തകനുമായിരുന്നു. 

  • മധ്യകാലഘട്ടത്തിലെ സഭാ ചരിത്രകാരന്മാരിൽ ഏറ്റവും മഹാനായിരുന്നു അദ്ദേഹം. 

  • അദ്ദേഹത്തിൻ്റെ 'ദ സിറ്റി ഓഫ് ഗോഡ്' എന്ന കൃതി ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

  • അഗസ്റ്റിൻ്റെ അഭിപ്രായത്തിൽ - "ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചരിത്രം, അത് ആത്യന്തികമായി സാത്താൻ്റെ (തിന്മ) മേൽ ദൈവത്തിൻ്റെ (നന്മ) വിജയത്തിൽ അവസാനിക്കും".

  • അഗസ്റ്റിൻ ഒരു ചർച്ച് ചരിത്രകാരൻ എന്ന നിലയിൽ തൻ്റെ രചനകളിൽ അത്ഭുതങ്ങൾക്കും വിശുദ്ധർക്കും കൂടുതൽ പ്രാധാന്യം നൽകി

  • മനുഷ്യചരിത്രം ദൈവത്താൽ നയിക്കപ്പെടുന്നതാണെന്ന് അദ്ദേഹം ശക്തമായി വിശ്വസിച്ചു. 

  • മധ്യകാല യൂറോപ്പിലെ ചരിത്രം നിരവധി നൂറ്റാണ്ടുകളായി സഭാ പുരുഷന്മാരുടെ കുത്തകയായിരുന്നു. 

  • സഭാ വിശ്വാസത്തെ ജനകീയമാക്കുന്നതിനുള്ള ഒരു ഉപകരണമായി അവർ മതേതരവും മതപരവുമായ ചരിത്രങ്ങളെ ഉപയോഗിച്ചു.


Related Questions:

"ജീവിതത്തിൻ്റെ ഗതി കടൽ പോലെയാണ്, മനുഷ്യർ വരുന്നു, പോകുന്നു, തിരമാലകള് ഉയരുന്നു, താവുന്നു, അതാണ് ചരിത്രം.“ - എന്ന് നിർവചിച്ചതാര് ?
മനുഷ്യരാശിക്കിടയിൽ നടന്ന സംഭവങ്ങളുടെ വിവരണമാണ് ചരിത്രം. രാഷ്ട്രങ്ങളുടെ ഉയർച്ചയും തകർച്ചയും മനുഷ്യരാശിയുടെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയെ ബാധിച്ച മറ്റ് വലിയ മാറ്റങ്ങളുടെ വിവരണം - എന്ന് അഭിപ്രായപ്പെട്ടതാര് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തോമസ് കാർളൈലുമായി ബന്ധമുള്ളത് ഏത് ?
'എ സ്റ്റഡി ഓഫ് ഹിസ്റ്ററി’ എന്നത് ആരുടെ കൃതിയാണ് ?
"എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?