App Logo

No.1 PSC Learning App

1M+ Downloads
മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

Aപ്രവാചകൻ

Bസന്യാസി

Cഗുരു

Dദൈവം

Answer:

D. ദൈവം

Read Explanation:

ബുദ്ധമതം ക്ഷയിക്കാനുള്ള കാരണങ്ങൾ 

  • ബുദ്ധമതം ഒരു ലോകമതമായി വികസിച്ചെങ്കിലും അതിൻ്റെ ജന്മദേശമായ ഇന്ത്യയിൽ അത് ക്രമേണ ക്ഷയിക്കുകയും ലഡാക്കൊഴികെ മറ്റു പ്രദേശങ്ങളിൽനിന്ന് പൂർണ്ണമായി അപ്രത്യക്ഷപ്പെടുകയും ചെയ്‌തു. 

  • ഈ അധഃ പതനത്തിനു പല കാരണങ്ങളുമുണ്ട്. 

  • ബുദ്ധമതത്തിൻ്റെ സാർവജനീനസ്വഭാവം പരിഗണിച്ച് സ്വദേശീയരും വിദേശീയരുമായ പല വർഗ്ഗക്കാരും ആ മതം സ്വീകരിക്കാനിടയായി. 

  • ഇതിനെത്തുടർന്ന് നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബുദ്ധമതത്തിൽ കടന്നുകൂടുകയും ആ മതത്തെ ദുഷിപ്പിക്കുകയും ചെയ്‌തു. 

  • ബുദ്ധമതാനുയായികൾ എണ്ണമില്ലാത്ത ദേവീദേവന്മാരെ ആരാധിച്ചുതുടങ്ങി. 

  • ഭിക്ഷുക്കളുടെ സ്വഭാവശുദ്ധിയിലും അധഃപതനമുണ്ടായി. 

  • ഇതിന്റെയെല്ലാം ഫലമായി ബുദ്ധമതത്തിന് അതിൻ്റെ നൈസർഗ്ഗികമായ പരിശുദ്ധിയും ലാളിത്യവും ആകർഷണശക്തിയും നഷ്ടപ്പെട്ടു.

  • ബുദ്ധമതത്തിന്റെ ആദർശൈക്യവും സംഘടനാശക്തിയും നശിച്ചു തുടങ്ങിയത് ആ മതം ക്ഷയിക്കുന്നതിനു കാരണമായി. 

  • ബുദ്ധന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുയായികളുടെ ഇടയിൽ ഗുരുതരമായ ഭിന്നിപ്പുണ്ടായി. 

  • എ.ഡി. രണ്ടാം ശതാബ്ദത്തോടുകൂടി ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടു ഭാഗങ്ങളായി പിരിഞ്ഞു. 

  • മഹായാനവിഭാഗത്തിൽപ്പെട്ടവർ ബുദ്ധനെ ദൈവമായി ആരാധിക്കുകയും അങ്ങനെ ബുദ്ധമതത്തിൻ്റെ പ്രഥമതത്ത്വങ്ങളിൽ ഒന്നിനെ നിഷേധിക്കുകയും ചെയ്തു‌.

  • ബുദ്ധമതത്തിനു രാജകീയപിന്തുണയും പ്രോത്സാഹനവും നഷ്ടപ്പെട്ടതും അതിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. 

  • ബുദ്ധമതത്തിന്റെ പ്രചാരത്തിന് ആദ്യം മുതൽക്കേ, നിഷേധിക്കാനാവാത്ത ഒരു രാഷ്ട്രീയച്ഛായ ഉണ്ടായിരുന്നു. 

  • പിന്നീട് രാജാക്കന്മാരുടെ പിന്തുണ ലഭിക്കാതായപ്പോൾ ബുദ്ധമതത്തിനു സ്വാഭാവികമായും ക്ഷീണമുണ്ടായി.

  • സംഘടനാപരവും മതപരവുമായ പല ന്യൂനതകളും ബുദ്ധമതത്തിന്റെ പതനത്തിനു വഴിതെളിച്ചു. 

  • സംഘത്തിന് ഒരു കേന്ദ്രനേതൃത്വം ഉണ്ടായിരുന്നില്ല.

  • അതിന്റെ ഓരോ പ്രാദേശിക ഘടകത്തിനും പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു. 

  • ഇതു പല കുഴപ്പങ്ങൾക്കും വഴിതെളിക്കുകയും സംഘത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്തു. 

  • ഭിക്ഷുക്കളും ഉപാസകരും തമ്മിൽ യഥാർത്ഥ സഹകരണമുണ്ടായിരുന്നില്ല. 

  • ഭിക്ഷുക്കളെ അപേക്ഷിച്ച് ബുദ്ധമതത്തിലെ ഉപാസകർക്ക് പ്രധാന ചുമതലകളൊന്നും ബുദ്ധൻ നിർദ്ദേശിച്ചിരുന്നില്ല എന്നുള്ളതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. 

  • ഒരു മതം എന്ന നിലയിൽ ബുദ്ധമതത്തിന്റെ നിരീശ്വരവാദം അതിന് ഒരു ബലഹീനതയായിട്ടാണ് കാലക്രമത്തിൽ പരിണമിച്ചത്. 

  • മതത്തിൽനിന്നും ശാന്തിയും ആശ്വാസവും പ്രതീക്ഷിച്ചിരുന്നവർ ക്രമേണ ബുദ്ധമതത്തോടുള്ള അഭിനിവേശത്തിൽനിന്നു മോചിതരാവുകയും ഹിന്ദുമതത്തിലേക്കു തിരിച്ചുപോരുകയും ചെയ്തു.

  • ഹിന്ദുമതാചാര്യന്മാരും ഭക്തിപ്രസ്ഥാനത്തിൻ്റെ സിദ്ധന്മാരും തങ്ങളുടെ സജീവമായ പ്രവർത്തനംകൊണ്ടു ജനസാമാന്യത്തെ ബുദ്ധമതത്തിൽനിന്ന് അകറ്റുകയും ഹിന്ദുമതത്തിലേക്കു വിജയപൂർവം ആകർഷിക്കുകയും ചെയ്തു. 

  • ഹിന്ദുമതാചാരങ്ങളും മറ്റും പുനാരാവിഷ്‌കരിക്കുന്നതിൽ ബുദ്ധമതം വമ്പിച്ച സ്വാധീനം ചെലുത്തി. 

  • ബുദ്ധമതത്തെ അനുകരിച്ച് ഹിന്ദുമതപ്രചാരകർ, ചാതുർവർണ്യത്തിൻ്റെ നീക്കുപോക്കില്ലാത്ത നിയന്ത്രണങ്ങളിൽ സ്വാഗതാർഹമായ അയവു വരുത്തി. 

  • ഹിന്ദുമതം പ്രചരിപ്പിക്കുവാൻ അസംഖ്യം ഹൈന്ദവദേവാലയങ്ങൾ സ്ഥാപിച്ചു. 

  • ഇതേ ലക്ഷ്യം മുൻനിർത്തിത്തന്നെ അവർ ക്ഷേത്രകലകളും ഉത്സവങ്ങളും ഏർപ്പെടുത്തി.

  • ഇതിൻ്റെയെല്ലാം ഫലമായി രാജ്യത്തുടനീളം ഹൈന്ദവമായ ഒരു ആവേശം അലതല്ലുകയും തത്ഫലമായി പൊതുജനങ്ങളിൽ ഭൂരിഭാഗം ബുദ്ധമതം ത്യജിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചു പോയി. 

  • ബുദ്ധമതത്തിന് പല വിഭാഗങ്ങളിൽനിന്നും നേരിടേണ്ടിവന്ന മതപീഠഡനവും ആ മതത്തിൻ്റെ പതനത്തിനു വഴിതെളിച്ചു. 

  • എ.ഡി. ആറാം ശതാബ്ദത്തിലെ ഹൂണരുടെ ആക്രമണവും പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടിലെ മുസ്ലിം ആക്രമണങ്ങളും ബുദ്ധമതാധഃപതനത്തെ അനിവാര്യമാക്കിയ സംഭവവികാസങ്ങളാണ്. 

  • പതിമൂന്നാം ശതാബ്ദത്തിൽ ദക്ഷിണേന്ത്യയിൽ ഒരു പ്രധാന ശക്തിയായിത്തീർന്ന ലിംഗായത്തുകൾ ജൈന-ബുദ്ധമതാനുയായികളെ നിർദ്ദയം പീഡിപ്പിച്ചു. 

  • ഇങ്ങനെ പലവിധ കാരണങ്ങളാൽ ബുദ്ധമതം കാലക്രമേണ ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായി.


Related Questions:

ബുദ്ധമതത്തിന്റെ വിശുദ്ധ സ്തംഭത്രയം എന്ന് വിളിക്കുന്നത് :

  1. ബുദ്ധം
  2. ധർമ്മം
  3. സംഘം
  4. പഗോഡ
    ഒന്നാം ജൈനമത സമ്മേളനം നടന്ന വർഷം ഏതാണ് ?
    സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചിത് ആര് ?
    മഹാവീരൻ പരമ ജ്ഞാനം നേടിയത് :

    What are the three sections of the Tripitaka?

    1. Vinaya Pitaka
    2. Sutta Pitaka
    3. Abhidharmma Pitaka