App Logo

No.1 PSC Learning App

1M+ Downloads
മ്യൂണിക്ക് ഉടമ്പടിയെ ചരിത്രകാരൻമാർ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത് ?

Aഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഉടമ്പടി

Bചരിത്രത്തിലെ ഏറ്റവും ഹീനമായ ഉടമ്പടി

Cനയതന്ത്ര ചർച്ചകൾക്കുള്ള ഒരു മാതൃക

Dസമാധാനത്തിൻ്റെയും സഹകരണത്തിൻ്റെയും പ്രതീകം

Answer:

B. ചരിത്രത്തിലെ ഏറ്റവും ഹീനമായ ഉടമ്പടി

Read Explanation:

മ്യൂണിക്ക് ഉടമ്പടി

  • ഒന്നാംലോക യുദ്ധത്തിനു ശേഷം രൂപം കൊണ്ട ചെക്കോസ്ലോവാക്ക്യ എന്ന സ്വതന്ത്ര രാജ്യത്തിൽ ജർമൻവംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്
  • വ്യാവസായിക ലക്ഷ്യങ്ങൾ കൂടി മനസ്സിൽ കണ്ട് ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലർ ഈ പ്രദേശം കീഴടക്കുവാൻ തീരുമാനിച്ചു.
  • ഇതിനെ തുടർന്ന് ചെക്ക് ഗവൺമെൻറ് ബ്രിട്ടനോടും ഫ്രാൻസിനോട് സഹായം അഭ്യർത്ഥിച്ചു.
  • എന്നാൽ ബ്രിട്ടനും,ഫ്രാൻസും ഹിറ്റ്ലർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

  • ബ്രിട്ടൻ,ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ജർമ്മനിയിലെ മ്യൂണിക്കിൽ സമ്മേളനം ചേരുകയും ജർമ്മനി നടത്തുന്ന അവകാശവാദം ശരിവെക്കുകയും ചെയ്തു.

  • 1938 സെപ്റ്റംബറിൽ നടന്ന ഈ മ്യൂണിക്ക് ഉടമ്പടിയെ തുടർന്ന് സുഡെറ്റെൻലാൻഡ് ജർമ്മനിക്ക് വിട്ടു നൽകുവാൻ മേൽപ്പറഞ്ഞ രാജ്യങ്ങൾ ചെക്ക് ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തി.

  • 'ചരിത്രത്തിലെ ഏറ്റവും ഹീനമായ ഉടമ്പടി' എന്ന മ്യൂണിക്ക് ഉടമ്പടി വിശേഷിപ്പിക്കപ്പെടുന്നു

  • 1938 ഒക്ടോബർ 1 മുതൽ 10 വരെ നാല് ഘട്ടങ്ങളിലായാണ് ജർമ്മൻ അധിനിവേശം സുഡെറ്റെൻലാൻഡിൽ നടന്നത്.
  • എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഉടമ്പടിയുടെ മറവിൽ ജർമ്മനി ചെക്കോസ്ലോവാക്യയെ പൂർണമായും കീഴടക്കി.
  • ഇതിനെ തുടർന്ന് ബ്രിട്ടനും, ഫ്രാൻസും ജർമനിയോടുള്ള അനുകൂല നിലപാട് അവസാനിപ്പിക്കുകയും യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു.

Related Questions:

മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?
'ഫാസി ഇറ്റാലിയൻ ഡി കോംബാറ്റിമെൻ്റോ' എന്ന പേരിൽ ഒരു ഫാസിസ്റ്റ് സംഘടന സ്ഥാപിച്ചത് ഇവരിൽ ആരാണ് ?
സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?
പേൾ ഹാർബർ ആക്രമണ സമയത്ത് ജപ്പാൻ്റെ പ്രധാനമന്ത്രി ആരായിരുന്നു?
Which organization was created after World War II to preserve world peace?