App Logo

No.1 PSC Learning App

1M+ Downloads
"ഹൃദയ്" പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?

Aപത്ത്

Bപതിനഞ്ച്

Cപതിനെട്ട്

Dപന്ത്രണ്ട്

Answer:

D. പന്ത്രണ്ട്

Read Explanation:

ഹൃദയ് പദ്ധതി

  • രാജ്യത്തിന്റെ പൈതൃക മേഖലകളിൽ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് ഹൃദയ് പദ്ധതി.
  • 2015 ജനുവരി 21-ന് ഭവന, നഗരകാര്യ മന്ത്രാലയം ഹൃദയ പദ്ധതി ആരംഭിച്ചത്.
  • 'ഹെറിറ്റേജ് സിറ്റി ഡെവലപ്പമെന്റ് ആന്റ് ഓഗ്മെന്റേഷൻ യോജന' എന്ന പദ്ധതിയുടെ ചുരുക്കപ്പേരാണ് ഹൃദയ് പദ്ധതി.
  • പൈതൃക സംരക്ഷണം, നഗരാസൂത്രണം, പൈതൃക നഗരങ്ങളുടെ സാമ്പത്തിക വളർച്ച വർധിപ്പിക്കൽ എന്നിവയാണ് ഹൃദയ പദ്ധതിയിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്.
  • പൈതൃക നഗരങ്ങളിലെ പ്രവേശനക്ഷമത, സുരക്ഷ, ഉപജീവനമാർഗം, ശുചിത്വം, വേഗത്തിലുള്ള സേവന വിതരണം എന്നിവ വർദ്ധിപ്പിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.

ഹൃദയ് പദ്ധതിക്കായി തെരഞ്ഞെടുത്ത നഗരങ്ങൾ

  1. ആജ്മീർ
  2. അമരാവതി
  3. അമൃതസർ
  4. ബദാമി
  5. ദ്വാരക
  6. ഗയ
  7. കാഞ്ചീപുരം
  8. മഥുര
  9. പുരി
  10. വരാണാസി
  11. വേളാങ്കണ്ണി
  12. വാറങ്കൽ 

Related Questions:

Valmiki Ambedkar Awas Yojana launched by :
The National Rural Employment Guarantee Act was passed in
കാർഷിക പുരോഗതി, ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെ 55 പദ്ധതികൾക്ക് തുടക്കം കുറിച്ചത് എന്ന് ?
റെയിൽവേ സ്റ്റേഷനുകളിൽ അംഗപരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി :
The Swachh Bharat Mission was launched with a target to make the country clean on