Challenger App

No.1 PSC Learning App

1M+ Downloads
തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മെനിഞ്ചസ് എന്ന ആവരണം എത്ര സ്തരപാളികളോട് കൂടിയതാണ്?

A2

B3

C4

D1

Answer:

B. 3

Read Explanation:

  • തലയോടിനുള്ളിലാണ് മസ്‌തിഷ്‌കം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
  • മസ്തിഷ്കത്തെ പൊതിഞ്ഞ് മൂന്നു സ്‌തരപാളികളുള്ള മെനിഞ്ജസ് (Meninges) എന്ന ആവരണമുണ്ട്.
  • മെനിഞ്ജസിൻ്റെ ആന്തരപാളികൾക്കിടയിലും മസ്തിഷ്‌ക അറകളിലും സെറിബ്രോസ്പൈനൽ ദ്രവം (Cerebrospinal fluid) നിറഞ്ഞിരിക്കുന്നു.
  • രക്തത്തിൽ നിന്ന് രൂപപ്പെടുന്ന സെറിബ്രോസ്പൈനൽ ദ്രവം തിരികെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
  • മസ്‌തിഷ്‌ക കലകൾക്ക് പോഷകഘടകങ്ങൾ, ഓക്‌സിജൻ എന്നിവ നൽകുക, മസ്ത‌ിഷ്കത്തിനുള്ളിലെ മർദ്ദം ക്രമീകരിക്കുക, മസ്‌തിഷ്‌കത്തെ ക്ഷതങ്ങളിൽനിന്നു സംരക്ഷിക്കുക തുടങ്ങിയവയാണ്  സെറിബ്രോസ്പൈനൽ ദ്രവത്തിൻ്റെ ധർമങ്ങൾ.

Related Questions:

തലച്ചോറിൽ 'ഡോപമിൻ' എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്ന രോഗം ഏതാണ് ?

പിൻമസ്തിഷ്ക(Hind brain)ത്തിന്റെ ഭാഗങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. സെറിബെല്ലം
  2. മെഡുല്ല ഒബ്ലോംഗേറ്റ
  3. ഹൈപ്പോതലാമസ്.
  4. തലാമസ്

    ഇവയിൽ പ്രേരക നാഡിക്കുദാഹരണങ്ങൾ ഏതെല്ലാമാണ്?

    1. 11-ാം ശിരോനാഡി
    2. 12-ാം ശിരോ നാഡി
    3. 1-ാം ശിരോനാഡി
      ശരീര ചലനവുമായി ബന്ധപ്പെട്ട നാഡി?

      സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :

      1. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
      2. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്നു
      3. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്നു
      4. തലാമസിനു തൊട്ടുതാഴെ കാണുന്ന ഭാഗം.