App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ശരാശരി എത്ര ലിറ്റർ രക്തം ഉണ്ട് ?

A2 മുതൽ 4.5 വരെ

B5 മുതൽ 6 വരെ

C5 മുതൽ 5.5 വരെ

D4 മുതൽ 6 വരെ

Answer:

B. 5 മുതൽ 6 വരെ

Read Explanation:

രക്തം: 

  • രക്തത്തെക്കുറിച്ചുള്ള പഠനം : ഹെമറ്റോളജി
  • 'ജീവന്റെ നദി' എന്നറിയപ്പെടുന്നത് : രക്തം
  • മനുഷ്യ രക്തത്തിന്റെ pH മൂല്യം : 7.4
  • ദ്രാവകരൂപത്തിലുള്ള സംയോജക കല : രക്തം
  • പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റർ 
  • മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന ചായം : ഇവാൻസ് ബ്ലൂ

  • രക്തത്തിലെ പ്രധാന ഘടകങ്ങൾ : പ്ലാസ്മ, ജലം,രക്തകോശങ്ങൾ
  • രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ : ഹെമോപൊയ്‌സ്സ് 
  • ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ താപനില നിലനിർത്താൻ സഹായിക്കുന്നത് : രക്തം
  • ശരീരത്തിൽ ഉള്ള പോഷക ഘടകങ്ങളെയും ഹോർമോണുകളേയും വഹിച്ചു കൊണ്ടു പോകുന്നത് : രക്തം
  • ശരീരത്തിലെ രക്ത ബാങ്ക് എന്നറിയപ്പെടുന്നത് : പ്ലീഹ
  • രക്തമില്ലാത്ത കല : എപ്പിത്തീലിയം
  • രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര : ഗ്ലൂക്കോസ്

രക്തകോശങ്ങൾ

  • അരുണരക്താണുക്കൾ
  • ശ്വേതരക്താണുക്കൾ
  • പ്ളേറ്റ്ലെറ്റുകൾ
  • രക്ത കോശങ്ങളുടെ എണ്ണം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത് : ഹീമോസൈറ്റ്മീറ്റർ

  • രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ ഉണ്ടാകുന്ന പേശികളുടെ കോച്ചി വലിവ് :  ടെറ്റനി
  • ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം : ടെറ്റനസ്
  • രക്തത്തിൽ യൂറിയ വർധിക്കുന്ന അവസ്ഥ : യുറീമിയ
  • കൃത്രിമ രക്തങ്ങൾക്ക് ഉദാഹരണം : പോളിഹീം, ഹീമോപ്യൂൾ
  • അംഗീകരിക്കപ്പെട്ട ആദ്യ കൃത്രിമ രക്തം : ഹീമോ പ്യൂൾ

Related Questions:

രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ശ്വേതരക്താണു ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ ' യൂണിവേഴ്സൽ ഡോണർ ' എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് :
മൂത്രത്തിൽ രക്ത സാന്നിധ്യം ഉണ്ടാകുന്ന അവസ്ഥ ഏതാണ് ?
The opening of the aorta and pulmonary artery is guarded by .....
The escape of haemoglobin from RBC is known as