App Logo

No.1 PSC Learning App

1M+ Downloads

ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?

A10

B8

C6

D11

Answer:

B. 8

Read Explanation:

ജില്ലാ ദുരന്തനിവാരണ അതോറിറ്റി

  • ദുരന്തനിവാരണ നിയമം അനുസരിച്ച് സംസ്ഥാന ഗവൺമെൻറ് എല്ലാ ജില്ലകളിലും ഒരു ജില്ലാ ദുരന്തനിവാരണ അതോറിറ്റി രൂപീകരിക്കുന്നു
  • ഈ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പെടെ 8 അംഗങ്ങളാണ് ഉണ്ടായിരിക്കുക
  • കളക്ടർ/ ജില്ലാ മജിസ്ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണർ ആയിരിക്കും ഈ കമ്മിറ്റിയുടെ ചെയർപേഴ്സൺ
  • സഹ അധ്യക്ഷനായി പ്രവർത്തിക്കുന്നത് തദ്ദേശസ്ഥാപനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരിക്കും
  • ജില്ലാ അതോറിറ്റിയുടെ CEO, പോലീസ് സൂപ്പറിഡന്റ്,  ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാന സർക്കാർ നിയമിക്കുന്ന രണ്ടിൽ കുറയാത്ത ജില്ലാതല ഓഫീസർമാർ എന്നിവർ അംഗങ്ങൾ ആയിരിക്കും

Related Questions:

ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?

കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്നത് എന്ന് മുതലാണ് ?

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?