Challenger App

No.1 PSC Learning App

1M+ Downloads
BNSS ലെ സെക്ഷൻ 107 ൽ എത്ര ഉപവകുപ്പുകളുണ്ട് ?

A10

B9

C8

D7

Answer:

C. 8

Read Explanation:

BNSS -Section-107 - Attachment, forfeiture or Restoration of Property [വസ്തു‌വിൻ്റെ ജപ്തിയോ , കണ്ടുകെട്ടലോ,തിരികെ കൊടുക്കലോ ]

  • 107 (1) -അന്വേഷണം നടത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്, ഒരു വസ്‌തു ക്രിമിനൽ പ്രവർത്തനത്തിന്റെ ഫലമായി പ്രത്യക്ഷമായോ പരോക്ഷമായോ സമ്പാദിച്ചതാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ, അയാൾക്ക് പോലീസ് സൂപ്രണ്ടിൻ്റെയോ പോലീസ് കമ്മീഷണറിൻ്റെയോ അംഗീകാരത്തോടെ, കോടതിയിലോ, കുറ്റത്തിനെതിരെ നടപടി എടുക്കാൻ അധികാരപരിധിയുള്ള മജിസ്ട്രേറ്റിനോ വസ്തു ജപ്തി ചെയ്യാനുള്ള ഒരു അപേക്ഷ നൽകാവുന്നതാണ്

  • 107 (2) - കോടതിക്കോ മജിസ്ട്രേറ്റിനോ തെളിവെടുപ്പിന് മുമ്പോ ശേഷമോ അത്തരം വസ്‌തുക്കളെല്ലാം ഒരു കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനമാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ, അത്തരം വ്യക്തിയ്ക്ക‌ക്ക് കാരണം കാണിക്കൽ ആവശ്യപ്പെട്ട് ഒരു നോട്ടീസ് മജിസ്ട്രേറ്റിനോ കോടതിക്കോ നൽകാവുന്നതും 14 ദിവസത്തിനുള്ളിൽ കാരണം കാണിക്കാൻ നോട്ടീസ് പുറപ്പെടുവിക്കേണ്ടതാകുന്നു

  • 107 (3) - രണ്ടാം ഉപവകുപ്പിന് കീഴിൽ ഒരു വ്യക്തിക്ക് നൽകുന്ന നോട്ടീസിൽ ഏതെങ്കിലും വസ്‌തു അയാൾക്കു വേണ്ടി മറ്റൊരാൾ കൈവശം വെച്ചിരിക്കുന്നു എന്ന് പ്രത്യേകം പറയുന്നുണ്ടെങ്കിൽ മറ്റേയാൾക്കും നോട്ടീസിൻ്റെ ഒരു പകർപ്പ് നൽകേണ്ടതാണ്.

  • 107 (4) - കോടതിക്കോ മജിസ്ട്രേറ്റിനോ (2)-ാം ഉപവകുപ്പിന് കീഴിൽ നൽകിയ കാരണം. കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടി ഏതെങ്കിലും ഉണ്ടെങ്കിലോ കോതിക്കോ മജിസ്ട്രേറ്റിന്റെയോ മുൻപിൽ ലഭ്യമായ വസ്തു‌തയും പരിഗണിച്ച ശേഷം അത്തരം വ്യക്തികളെ കേൾക്കാനുള്ള അവസരം കൂടി നൽകിയതിനുള്ള ശേഷം കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനമാണെന്ന് കണ്ടെത്തിയ വസ്‌തുക്കൾ ജപ്‌തി ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്

  • എന്നാൽ അത്തരം വ്യക്തി കാരാണം കാണിക്കൽ നോട്ടീസിൽ 14 ദിവസത്തിനകം ഹാജരായാതിരിക്കുകയോ, കേസ് പ്രതിനിധീകരിക്കുകയോ ചെയ്യാത്ത പക്ഷം കോടതിക്കോ മജിസ്ട്രേറ്റിനോ ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്

  • 107 (5) - (2)-ാം ഉപവകുപ്പിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, പ്രസ്തു‌ത ഉപവകുപ്പിന് കീഴിലുള്ള നോട്ടീസ് പുറപ്പെടുവിക്കുന്നത്, ജപ്‌തി അല്ലെങ്കിൽ പിടിച്ചെടുക്കലിൻ്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്ന് കോടതിയ്ക്ക് അഭിപ്രായമുണ്ടെങ്കിൽ ഏകപക്ഷീയമായി ജപ്തിക്കോ പിടിച്ചെടുക്കലിനോ ഉള്ള ഒരു ഇടക്കാല ഉത്തരവ് പാസാക്കാവുന്നതാണ് ,അത്തരം ഉത്തരവ് (6)-ാം ഉപവകുപ്പിന് കീഴിൽ ഒരു ഉത്തരവ് പാസാക്കുന്നത് വരെ പ്രാബല്യത്തിലുണ്ടാവുന്നതാണ്

  • 107 (6) - ജപ്തി ചെയ്തതോ പിടിച്ചെടുത്തതോ ആയ വസ്‌തുക്കൾ കുറ്റകൃത്യത്തിന്റെ വരുമാനമാണെന്ന് കണ്ടെത്തുകയാണെങ്കിൽ കോടതിക്കോ മജിസ്ട്രേറ്റിനോ ജില്ലാ മജിസ്ട്രേറ്റിനോട് അവ അനുപാതികമായ രീതിയിൽ കുറ്റകൃത്യത്തിന് ഇരയായ വ്യക്തികൾക്ക് വീതിച്ചു നൽകാൻ ഉത്തരവിടാവുന്നതാണ്

  • 107 (7)- (6)-ാം ഉപവകുപ്പിന് കീഴിൽ ഒരു ഉത്തരവ് ലഭിച്ചാൽ ജില്ലാ മജിസ്ട്രേറ്റ് 60 ദിവസത്തിനുള്ളിൽ കുറ്റകൃത്യങ്ങളുടെ വരുമാനം സ്വയം അദ്ദേഹം അധികാരപ്പെടുത്തിയ കീഴുദ്യോഗസ്ഥനോ വിതരണം ചെയ്യേണ്ടതാണ്

  • 107 (8) - അത്തരത്തിലുള്ള വരുമാനം സ്വീകരിക്കാൻ അവകാശികളില്ലെങ്കിൽ / അവകാശികൾക്ക് കൊടുത്തതിനു ശേഷം എന്തെങ്കിലും മിച്ചമുണ്ടെങ്കിലോ, അത്തരം കുറ്റകൃത്യങ്ങളുടെ വരുമാനം സർക്കാരിന് ജപ്‌തി ചെയ്യാവുന്നതാണ്.


Related Questions:

ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

താഴെപറയുന്നവയിൽ സെക്ഷൻ 70 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 70(1) - ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിൻ്റെ പ്രാദേശിക അധികാര പരിധിയ്ക്ക് പുറത്ത് നൽകുമ്പോൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ കേസിൻ്റെ ഹിയറിങ്ങിൽ ഹാജരില്ലാത്ത ഏതെങ്കിലും സാഹചര്യത്തിലും , അങ്ങനെയുണ സമൻസ് നടത്തിയിട്ടുണ്ടെന്നുള്ളതിന് ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ചെയ്‌തതാണെന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലവും, സമൻസ് ആർക്കാണോ നൽകുകയോ, ടെൻഡർ ചെയ്യുകയോ ഏൽപ്പിക്കുകയോ ചെയ്ത്‌ത്,
  2. 70(2) - ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സത്യവാങ്മൂലം സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിനോട് ചേർത്ത് കോടതിയിലേക്ക് തിരികെ അയക്കാവുന്നതാണ്.
  3. 70 (3) - വകുപ്പ് 64 മുതൽ 71 വരെയുള്ളതിൽ ഇലക്ട്രോണിക് ആശയവിനിമയം വഴി അയച്ച എല്ലാ സമൻസുകളും മുറപ്രകാരം നടത്തിയതായി കണക്കാക്കുകയും അത്തരം സമൻസുകളുടെ ഒരു പകർപ്പ് സാക്ഷ്യപെടുത്തുകയും സമൻസ് നടത്തിയതിൻ്റെ തെളിവായി സൂക്ഷിക്കുകയും ചെയ്യും.
    BNSS Section 35 (2) പ്രകാരം പോലീസിന് വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന കുറ്റം ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുന്നു?
    പോലീസ് ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിൽ നിന്നുള്ള ഉത്തരവ് കൂടാതെയും, വാറൻ്റ് കൂടാതെയും ഒരാളെ അറസ്റ്റ് ചെയ്യാവുന്ന സന്ദർഭങ്ങളെ പറ്റി വിവരിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
    സാക്ഷികൾക്ക് സമൻസ് നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?