തെയ്യം വർഷത്തിൽ എത്ര പ്രാവശ്യം കെട്ടിയാടാറുണ്ട്?
A1
B2
C12
D8
Answer:
A. 1
Read Explanation:
വടക്കൻ കേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപമാണ് തെയ്യം. വൈവിധ്യപൂർണ്ണമായ ചടങ്ങുകളാണ് തെയ്യത്തിനുള്ളത്.
തെയ്യത്തിനുള്ള തീയതി നിശ്ചയിച്ച്, തെയ്യം കെട്ടുന്ന ആളെ കോലം കെട്ടാൻ ഏൽപ്പിക്കുന്ന ആദ്യത്തെ ചടങ്ങാണ്' അടയാളം കൊടുക്കൽ.
തെയ്യം കെട്ടുന്നയാൾ ഒന്നുമുതൽ ഏഴുദിവസം വരെ വ്രതമെടുക്കാറുണ്ട്.
വർഷത്തിലൊരിക്കലാണ് കാവുകളിലും മറ്റും തെയ്യം കെട്ടിയാടുന്നത്.
ആധുനികകാലത്തും നിലനിൽക്കുന്ന തെയ്യം അനുഷ്ഠാനങ്ങളുടെ തുടർച്ചയും സാംസ്കാരികപ്പൊലിമയും വിളിച്ചോതുന്ന ഗ്രാമക്കാഴ്‌ചകളാണ്..