App Logo

No.1 PSC Learning App

1M+ Downloads
റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?

A5

B3

C2

D5

Answer:

B. 3

Read Explanation:

  • റാംസർ ഉടമ്പടി (Ramsar Convention) എന്നത് തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനും വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്.

  • 1971 ഫെബ്രുവരി 2-ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തുള്ള റാംസർ നഗരത്തിൽ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചത്.

  • റാംസർ ഉടമ്പടി പ്രകാരം മൂന്ന് തരം തണ്ണീർത്തടങ്ങളാണ് ഉള്ളത്.

സമുദ്ര-തീരദേശ തണ്ണീർത്തടങ്ങൾ (Marine and Coastal Wetlands)

  • കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന തണ്ണീർത്തടങ്ങൾ.

  • ഉദാഹരണങ്ങൾ - കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, അഴിമുഖങ്ങൾ, ലഗൂണുകൾ.

ഉൾനാടൻ തണ്ണീർത്തടങ്ങൾ (Inland Wetlands)

  • ഭൂമിയുടെ ഉൾഭാഗത്തുള്ള തണ്ണീർത്തടങ്ങൾ.

  • ഉദാഹരണങ്ങൾ - തടാകങ്ങൾ, നദികൾ, നീർച്ചാലുകൾ, ചതുപ്പുകൾ, ഡെൽറ്റകൾ, കുളങ്ങൾ.

മനുഷ്യനിർമ്മിത തണ്ണീർത്തടങ്ങൾ (Human-made Wetlands)

  • മനുഷ്യൻ നിർമ്മിച്ച തണ്ണീർത്തടങ്ങൾ.

  • ഉദാഹരണങ്ങൾ - ജലസംഭരണികൾ, കുളങ്ങൾ, കൃഷി ആവശ്യങ്ങൾക്കുള്ള തണ്ണീർത്തടങ്ങൾ, അക്വാകൾച്ചർ കുളങ്ങൾ, ഉപ്പളങ്ങൾ.

  •  2400ലധികം റാംസർ സൈറ്റുകൾ  ഇന്ന് നിലവിലുണ്ട്.

  •  റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ സ്ഥലം- കോബർഗ് പെനിസുല, ഓസ്ട്രേലിയ.


Related Questions:

1971-ലെ റംസാർ സമ്മേളനത്തിന് വിഷയമായത് :
നിലവിൽ ഇന്ത്യയിൽ എത്ര റാംസർ തണ്ണീർതട മേഖലകളുണ്ട് ?
2019 ൽ റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തണ്ണീർത്തടം ഏതാണ് ?
ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം ഏതാണ് ?