App Logo

No.1 PSC Learning App

1M+ Downloads
ഋഗ്വേദത്തിൽ എത്ര ശ്ലോകങ്ങളുണ്ട് ?

A1000

B1028

C1500

D1200

Answer:

B. 1028

Read Explanation:

ഋഗ്വോദം

  • ആദിവേദമാണ് ഋഗ്വേദം.

  • ഋഗ്വേദം പൂർവവേദകാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

  • ദേവസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.

  • പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.

  • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 1028 ശ്ലോകങ്ങളുണ്ട് (ദേവസ്തുതികൾ).

  • അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.

  • പ്രസിദ്ധമായ ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.

  • ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്രനായിരുന്നു എന്ന് കരുതപ്പെടുന്നു.

  • മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് ഋഗ്വേദത്തെയാണ്.

  • ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

  • ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

  • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി നദി.

  • രാജസ്ഥാൻ മരുഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നതായി കരുതപ്പെടുന്ന നദിയാണ് സരസ്വതി.


Related Questions:

ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലം ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത് :
സാമവേദത്തിന്റെ ഉപവേദം :
ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വേദ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി വേദ സംസ്കാരം എന്ന് അറിയപ്പെടുന്നു.
  2. വേദം എന്ന വാക്ക് രൂപപ്പെട്ടത് അറിയുക എന്നർത്ഥമുള്ള "വിദ്യ" എന്ന ധാതുവിൽ നിന്നാണ്.
  3. വേദകാലഘട്ടത്തിൽ ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നത് അഗ്നിയാണ്.
    The Vedas are composed in .................. language.