App Logo

No.1 PSC Learning App

1M+ Downloads
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ഉള്ള കുട്ടിയെ എങ്ങനെ ശരിയായ രീതിയിൽ നയിക്കാം ?

Aക്ലാസിലെ മുൻ നിരയിൽ ഇരുത്തി ശ്രദ്ധ നൽകും

Bക്ലാസിലെ മൂലയിൽ കുട്ടിയെ ഇരുത്തും

Cബ്ലാക്ക് ബോർഡ് വൃത്തിയാക്കാനും കളിപ്പാട്ടങ്ങൾ നിർമ്മിക്കുവാനുമുള്ള ജോലി അവനു നൽകും

Dഇതൊന്നുമല്ല

Answer:

C. ബ്ലാക്ക് ബോർഡ് വൃത്തിയാക്കാനും കളിപ്പാട്ടങ്ങൾ നിർമ്മിക്കുവാനുമുള്ള ജോലി അവനു നൽകും

Read Explanation:

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) പ്രധാനമാ

  • നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി)
  • അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) പ്രധാനമായും പെരുമാറ്റ പ്രശ്നമാണ്
  • ADHD യെ രണ്ടുതരം പെരുമാറ്റ പ്രശ്നങ്ങളായി തരംതിരിക്കുന്നു :-
    1. അശ്രദ്ധ
    2. ഹൈപ്പർ ആക്ടിവിറ്റിയും  ആവേശവും
കുട്ടികളിലെ ലക്ഷണങ്ങൾ

കുട്ടികളിൽ ADHD യുടെ ലക്ഷണങ്ങൾ സാധാരണയായി 6 വയസ്സിന് മുമ്പാണ് കാണിക്കുന്നത്.

അശ്രദ്ധ

  • കൂടുതൽ നേരം ഒരു കാര്യത്തിൽ ശ്രദ്ധകൊടുക്കാൻ സാധിക്കാതിരിക്കുകയോ എളുപ്പത്തിൽ ശ്രദ്ധ തെറ്റുകയോ ചെയ്യുക 
  • സ്കൂളിലേക്കുള്ള പ്രവൃത്തികളിൽ അശ്രദ്ധമായി തെറ്റുകൾ വരുത്തുക 
  • പല കാര്യങ്ങളും മറന്നുപോവുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുക
  • മടുപ്പിക്കുന്നതോ സമയമെടുക്കുന്നതോ ആയ ജോലികളിൽ ഏറെ നേരം നിൽക്കാൻ കഴിയാതിരിക്കുക 
  • നിർദേശങ്ങൾ കേൾക്കാനോ നടപ്പിലാക്കാനോ കഴിയാതിരിക്കുക
  • ചെയ്യുന്ന കാര്യങ്ങൾ നിരന്തരം മാറ്റുക 
  • പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുക
ഹൈപ്പർ ആക്ടിവിറ്റി 
  • സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നില്ല, പ്രത്യേകിച്ച് ശാന്തമായ ചുറ്റുപാടിൽ 
  • നിരന്തരം കലഹിക്കുന്നു
  • ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു 
  • അമിതമായ ശാരീരിക ചലനം
  • അമിതമായ സംസാരം 
  • ഊഴം ആകുന്നതുവരെ കാത്തിരിക്കാൻ തയാറാകാതിരിക്കുക 
  • ചിന്തിക്കാതെ പ്രവർത്തിക്കുക 
  • സംഭാഷണങ്ങൾ തടസ്സപ്പെടുത്തുക
  • അപകട സാധ്യതയെ കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുക
 
 
 

Related Questions:

ഉദ്ഗ്രഥിത പഠന രീതിയെക്കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം കുറിച്ചത് ?
"വർത്തന ശാസ്ത്രമാണ് മനശാസ്ത്രം. മനുഷ്യനെ അവൻറെ സാഹചര്യത്തിൽ മനസ്സിലാക്കുകയാണ് ഇതിൻറെ ധർമ്മം" എന്ന് അഭിപ്രായപ്പെട്ടതാര് ?
വ്യവഹാരവാദത്തെ (Behaviourism) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
കുട്ടികളിൽ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് :
Joined together and working together for a common goal is generally called ......