App Logo

No.1 PSC Learning App

1M+ Downloads

i.ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് രണ്ടാമൻ ഫ്രാൻസിലേക്ക് പലായനം ചെയ്തു.

ii. വില്യവും മേരിയും അധികാരത്തിൽ വന്നു.

ഏത് സംഭവവുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത് ?

Aഗ്ലോറിയസ് റവലൂഷൻ

Bപ്യൂരിറ്റൻ റവലൂഷൻ

Cഒന്നാം ലോക മഹായുദ്ധം

Dരണ്ടാം ലോക മഹായുദ്ധം

Answer:

A. ഗ്ലോറിയസ് റവലൂഷൻ

Read Explanation:

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം/ഗ്ലോറിയസ് റവലൂഷൻ

  • 1688ൽ ഇംഗ്ലണ്ടിൽ നടന്ന ഒരു രക്തരഹിത അട്ടിമറിയായിരുന്നു ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം.
  • അതിനാൽ തന്നെ രക്തരഹിത വിപ്ലവം എന്നും ഇതിനെ വിളിക്കുന്നു.
  • പാലസ് വിപ്ലവം അഥവാ കൊട്ടാര വിപ്ലവം എന്നും ഇത് അറിയപ്പെടുന്നു.
  • വിപ്ലവകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
  • ഈ വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിലെ കത്തോലിക്കാ രാജാവായിരുന്ന ജെയിംസ് രണ്ടാമനെ പുറത്താക്കുകയും,അദ്ദേഹത്തിൻറെ പ്രൊട്ടസ്റ്റൻറ് മകൾ മേരിയും അവരുടെ ഡച്ച് ഭർത്താവ് വില്യം മൂന്നാമനും അധികാരത്തിൽ വന്നു.
  • വിപ്ലവത്തെത്തുടർന്ന് അധികാര ഭ്രഷ്ടനാക്കാപെട്ട ജെയിംസ് രണ്ടാമൻ ഫ്രാൻസിലേക്കാണ് അഭയം തേടിയത്.

Related Questions:

'Bill of Rights' എന്ന വിഖ്യാതമായ ഉടമ്പടിയിൽ ഒപ്പ് വെച്ച ബ്രിട്ടീഷ് ഭരണാധികാരികൾ ആരെല്ലാം ?
കോമൺവെൽത്ത് കാലഘട്ടം എന്ന് ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത് ?
രക്തരഹിത വിപ്ലവത്തിൻ്റെ മറ്റൊരു പേര്?
ഇംഗ്ളണ്ടിൽ മഹത്തായ വിപ്ലവം നടന്ന വർഷം ?

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ടത് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.1688 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച മഹത്തായ വിപ്ലവം, രക്തരഹിത വിപ്ലവം അറിയപ്പെടുന്നു.

2. വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.

3.രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കപ്പെട്ട രാജാവ്  ജെയിംസ് ഒന്നാമൻ ആയിരുന്നു.

3.വിപ്ലവത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് ഒന്നാമനെ റഷ്യയിലേക്കാണ്  നാടുകടത്തിയത്