App Logo

No.1 PSC Learning App

1M+ Downloads
പ്രതിക്രിയാവിധാന സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക :

Aമാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു.

Bപ്രവൃത്തിയിൽ പരാജയം സംഭവിച്ചാൽ നിരാശയും ഉത്കണ്ഠയും ഉണ്ടാകുന്നു.

Cശാരീരികമായ കുഴപ്പങ്ങൾ പറഞ്ഞ് പല പ്രവർത്തനങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് മാറുന്നു.

Dഇഷ്ടമില്ലാത്ത ഒരാളിനോട് മറ്റുള്ളവരുടെ മുന്നിൽ വച്ച് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നു.

Answer:

D. ഇഷ്ടമില്ലാത്ത ഒരാളിനോട് മറ്റുള്ളവരുടെ മുന്നിൽ വച്ച് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നു.

Read Explanation:

പ്രതിക്രിയാവിധാനം (Reaction Formation)

  • ഒരു വ്യക്തി താൻ യഥാർത്ഥത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദത്തെ മറച്ചു പിടിക്കുന്നതിന് വേണ്ടി നേരെ വിപരീതമായി പ്രവർത്തിക്കുന്ന സമായോജന തന്ത്രം.
  • ഉദാ: ഇഷ്ടമില്ലാത്ത ഒരാളിനോട് മറ്റുള്ളവരുടെ മുന്നിൽ വച്ച് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നു.

Related Questions:

ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവ വിശേഷത്തെ പഠിക്കാൻ സഹായകരമാകുന്ന രീതി ?
Which one of the following is not a projective technique?
പഠിത്തത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു കുട്ടി സ്പോർട്സിൽ മികവ് തെളിയിക്കാൻ ശ്രമിക്കുന്നത് എന്ത് തരം സമായോജന തന്ത്രമാണ് ?

താഴെ തന്നിരിക്കുന്ന സമായോജന തന്ത്രങ്ങളും ഉദാഹരണങ്ങളും ചേരുംപടി ചേർക്കുക. 

സമായോജന തന്ത്രം

                          ഉദാഹരണം 

1) യുക്തികരണം (Rationalisation) 

a) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴി യാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭി മാനം കൊള്ളുന്നു.

2) താദാത്മീകരണം (Identification)

b) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു.

3) അനുപൂരണം (Compensation)

c) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയ ത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യ പേപ്പർ എന്ന് ആരോപിക്കുന്നു

4) പശ്ചാത്ഗമനം (Regression)

d) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കുന്നു.


ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?