Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒരു തീരം ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽപ്പെട്ടതല്ല അത് ഏതെന്ന് കണ്ടെത്തി എഴുതുക:

Aകോറമാൻഡൽ തീരം

Bഗുജറാത്ത് തീരം

Cകൊങ്കൺ തീരം

Dമലബാർ തീരം

Answer:

A. കോറമാൻഡൽ തീരം

Read Explanation:

  • കോറമാൻഡൽ തീരം പൂർവതീര സമതലം അഥവാ കിഴക്കൻ തീര സമതലത്തിൻ്റെ ഭാഗമാണ്.

പൂർവതീര സമതലം

  • ഗംഗാനദിമുതൽ, ഏതാണ്ട് കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ് പൂർവതീര സമതലം.
  • ഇതിന്റെ ശരാശരി വീതി 100 കിലോമീറ്ററാണ്.
  • കൃഷ്ണാനദിയുടെ ബംഗാൾ ഉൾക്കടലിലെ പതനസ്ഥാനം മുതൽ, കാവേരിയുടെ പതനസ്ഥാനംവരെയാണിത്.
  • മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ സൃഷ്ടിക്കുന്ന ഡെൽറ്റകൾ കിഴക്കൻ തീരസമതലത്തിന്റെ പ്രത്യേകതയാണ്.
  • പടിഞ്ഞാറൻ തീരസമതലത്തെക്കാളും വിസ്തൃതമാണ് കിഴക്കൻ തീരസമതലം.
  • കിഴക്കൻ തീരപ്രദേശത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു - കോറമാൻഡൽ തീരം, വടക്കൻ സിർക്കാർസ്‌.

കോറമാൻഡൽ തീരം

  • തമിഴ്‌നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലം
  • കോറമാൻഡൽ തീരസമതലം ആന്ധ്രാപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത് - ഫാൾസ് ഡെവി പോയിന്റ്
  • കോറമാൻഡൽ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ് - എക്കൽ മണ്ണ് 

വടക്കൻ സിർക്കാർസ്‌

  • ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും, ഒഡീഷയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശവും ചേരുന്ന ഇന്ത്യയുടെ കിഴക്കൻ തീരസമതലം ആണിത്.

Related Questions:

സുന്ദരവനം ഡെൽറ്റയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
അടുത്തിടെ ഡോ. സൈറസ് പൂനവാല 167.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വിഖ്യാതമായ പെയിന്റ്റിംഗ് ഏതാണ്?

പടിഞ്ഞാറൻ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ ?

  1. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
  2. ഡെൽറ്റ രൂപീകരണം നടക്കുന്നു
  3. താരതമ്യേന വീതി കൂടുതൽ
  4. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ
    The Western Coastal Plains of India extend from?
    The Mundra Port, India's largest private port, is located in?