App Logo

No.1 PSC Learning App

1M+ Downloads
1991 ലെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ധനകാര്യമേഖലയിൽ നടപ്പിലാക്കിയ പരിഷ്ക്കരണങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയെക്കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക. പ്രസ്താവന 1. RBI യെ ഒരു നിയന്ത്രക സ്ഥാപനം എന്നതിൽ നിന്നും സഹായക സ്ഥാപനമാക്കി മാറ്റുക. പ്രസ്താവന 2. ധനകാര്യബാങ്കുകൾ സ്ഥാപിക്കുന്നതിനു അനുമതി നൽകി. പ്രസ്താവന 3. ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 75 ശതമാനമാക്കി ഉയർത്തി.

Aപ്രസ്താവനകൾ 1, 2 ശരി 3, ശരിയല്ല

Bപ്രസ്താവനകൾ 1, 3 ശരി 2, ശരിയല്ല

Cപ്രസ്താവനകൾ 2, 3 ശരി 1, ശരിയല്ല

Dപ്രസ്താവനകൾ 1, 2,3 ശരി

Answer:

D. പ്രസ്താവനകൾ 1, 2,3 ശരി

Read Explanation:

1991- ലെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ധനകാര്യ മേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ

  1. ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
  • വാണിജ്യ ബാങ്കുകൾ, നിക്ഷേപബാങ്കുകൾ, ഓഹരി വിപണി ഇടപാടുകൾ, വിദേശ വിനിമയ കമ്പോളം
  1. ഇന്ത്യയിലെ ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നത് : RBI
  2. ഓരോ ബാങ്കും കൈവശം വയ്ക്കേണ്ടുന്ന പണത്തിന്റെ അളവ്, ചുമത്തേണ്ട പലിശ നിരക്കുകൾ, വിവിധ മേഖലകൾക്കുള്ള വായ്പ രീതികൾ മുതലായവ തീരുമാനിക്കാനുള്ള അധികാരമുള്ള സ്ഥാപനം : RBI
  3. ധനകാര്യ മേഖലയുടെ നിയന്ത്രകൻ എന്ന സ്ഥാനത്തുനിന്നും സഹായകൻ എന്ന തലത്തിലേക്ക് റിസർവ് ബാങ്കിന്റെ ചുമതലകളെ മാറ്റുക എന്നത് ധനകാര്യ മേഖലാ പരിഷ്കാരങ്ങളിലെ പ്രധാനപെട്ട ലക്ഷ്യമായിരുന്നു.


ധനകാര്യ മേഖലാ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ വന്ന മാറ്റങ്ങൾ :

  • നിരവധി സ്വകാര്യ ബാങ്കുകൾ ( ഇന്ത്യൻ ബാങ്കുകളും, വിദേശ ബാങ്കുകളും ) നിലവിൽ വന്നു.
  • ബാങ്കുകളിലെ വിദേശനിക്ഷേപപരിധി 50 ശതമാനത്തോളം ഉയർത്തിക്കൊണ്ടു വന്നു
  • റിസർവ് ബാങ്കുമായി കൂടിയാലോചിക്കാതെ തന്നെ ചില വ്യവസ്ഥകൾക്ക് വിധേയമായി പുതിയ ബ്രാഞ്ചുകൾ തുടങ്ങാനുള്ള അനുമതി ബാങ്കുകൾക്ക് നൽകുകയും, നിലവിലുള്ള ബ്രാഞ്ചുകൾക്ക് യുക്തിസഹമായ പ്രവർത്തനാനുമതി നൽകുകയും ചെയ്തു.
  • വിദേശ നിക്ഷേപകരായ സ്ഥാപനങ്ങൾ, വ്യാപാര ബാങ്കുകൾ, മ്യുച്ചൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവയ്ക്ക് ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപിക്കാൻ അനുമതി നൽകി.

Related Questions:

വ്യവസായ-വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിൻ്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയം :
സർക്കാർ ചുമത്തിയ പെർമിറ്റുകൾ, ലൈസൻസുകൾ, ക്വാട്ട മുതലായ അനാവശ്യ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which organisation provided financial support to India during the 1991 economic crisis?
Which one of the following is not a feature of privatisation?
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം വിഭാവനം ചെയ്ത PURA മോഡൽ സൂചിപ്പിക്കുന്നത്