ആശയരൂപീകരണ പ്രക്രിയ
- ആശയരൂപീകരണ പ്രക്രിയയെ ബ്രൂണർ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
-
- പ്രവർത്തന ഘട്ടം (Enactive Stage)
- ബിംബന ഘട്ടം (Iconic Stage)
- പ്രതിരൂപാത്മക ഘട്ടം (Symbolic Stage)
1. പ്രവർത്തന ഘട്ടം (Enactive Stage)
- പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
- വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷയിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞെന്ന് വരില്ല.
- ഏതൊരു ആശയത്തിൻ്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ് എന്നതാണ് ബ്രൂണറുടെ അഭിപ്രായം.
2. ബിംബന ഘട്ടം (Iconic Stage)
- നേരിട്ടുള്ള അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
3. പ്രതിരൂപാത്മക ഘട്ടം (Symbolic Stage)
- അമൂർത്താശയങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
- കുട്ടി നേടിയ അറിവിനെ പ്രതീകങ്ങളുപയോഗിച്ച് കോഡ് ചെയ്യാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.
മൂർത്ത വസ്തുതകൾ ആദ്യവും ചിത്രങ്ങളും രൂപങ്ങളും അടങ്ങിയ അർദ്ധ മൂർത്ത വസ്തുക്കൾ അതിനുശേഷവും തുടർന്ന് അമൂർത്ത വസ്തുക്കളും എന്ന ക്രമത്തിൽ പഠനാനുഭവങ്ങൾ ഒരുക്കുകയാണെങ്കിൽ ആശയരൂപീകരണം കൂടുതൽ ദൃഢമാകും.