Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാളായിരുന്നു റോബസ്പിയർ.

2.ഇദ്ദേഹത്തിൻറെ ഭരണകാലം ഭീകരവാഴ്ചയുടെ കാലം എന്നാണ് അറിയപ്പെടുന്നത്.

3.1794ൽ ഗില്ലറ്റിനാൽ  റോബസ്‌പിയർ വധിക്കപ്പെട്ടു. 

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാളായിരുന്നു മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ. നിരവധി ആളുകളെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി വധിച്ചത് ഇദ്ദേഹത്തിൻറെ കാലഘട്ടത്തിൽ ആണ്.ഇദ്ദേഹത്തിൻറെ ഭരണകാലം ഭീകരവാഴ്ചയുടെ കാലം എന്നാണ് അറിയപ്പെടുന്നത്. 1794ൽ ഗില്ലറ്റിനാൽ റോബസ്‌പിയർ വധിക്കപ്പെട്ടു.


Related Questions:

ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്ത ശേഷം വൈദികരുടെ മേൽ എന്ത് നടപടിയാണ് നെപ്പോളിയൻ സ്വീകരിച്ചത്?

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.
2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.

3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധമായ വാട്ടർലൂ യുദ്ധം നടന്ന വർഷം?
ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ഇവരിൽ ആരായിരുന്നു?
'പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക' എന്ന് തെളിയിച്ച വിപ്ലവം ഏത് ?