Challenger App

No.1 PSC Learning App

1M+ Downloads

താഴെ നല്കിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

i. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ സോഴ്സ് കോഡ് എന്ന് വിളിക്കുന്നു. 

ii. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ ഒബ്ജക്റ്റ് കോഡ് എന്ന് വിളിക്കുന്നു. 

iii. കുത്തകാവകാശ സോഫ്റ്റ്‌വെയറുകൾ ഒബ്ജക്റ്റ് കോഡ് മാത്രമേ നൽകുന്നുള്ളൂ.

iv. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ സോഴ്സ് കോഡ് മറ്റുള്ളവർക്കായി നൽകുന്നു.

Aiii, iv എന്നിവ

Bii, iii, iv എന്നിവ

Ci, iii, iv എന്നിവ

Dഎല്ലാം ശരിയാണ്.

Answer:

C. i, iii, iv എന്നിവ

Read Explanation:

പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ സോഴ്സ് കോഡ് എന്നാണ് വിളിക്കുന്നത്. സോഴ്സ് കോഡ് കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യാനാകുന്ന രീതിയിലേക്ക് (ഒബ്ജക്ട് കോഡ്) മാറ്റിയാണ് സോഫ്റ്റ്വെയറുകൾ പ്രവർത്തിക്കുന്നത്. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിൽ എന്തെങ്കിലും കൂട്ടിച്ചേർക്കണമെങ്കിലോ മാറ്റം വരുത്തണമെങ്കിലോ അതിന്റെ സോഴ്സ് കോഡ് തന്നെ ലഭ്യമാവണം. സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അതിന്റെ സോഴ്സ് കോഡ് മറ്റുള്ളവർക്കായി നൽകുന്നു. സ്വതന്ത്രമായി ഉപയോഗിക്കാനും പ്രോഗ്രാമിനെക്കുറിച്ചു പഠിക്കാനും ആവശ്യമെങ്കിൽ മാറ്റം വരുത്താനും പകർപ്പുകൾ എടുത്ത് ഉപയോഗിക്കാനുമുള്ള സാഹചര്യം ഇതു വഴി ഉണ്ടാകുന്നു. സോഫ്റ്റ് വെയർ പുതുക്കാനും പുതിയവ സൃഷ്ടിക്കാനുമുള്ള അവസരം ആർക്കുമുണ്ട്. കുത്തകാവകാശ സോഫ്റ്റ്വെയറുകൾ, ഒബ്ജക്ട് കോഡ് മാത്രമേ ഉപയോക്താവിന് നൽകുന്നുള്ളൂ. പ്രോഗ്രാമിന്റെ സോഴ്സ് കോഡ് വായിക്കാനും പഠിക്കാനുമുള്ള അവകാശം നിഷേധിക്കുന്നു.


Related Questions:

ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വിവരങ്ങൾ താൽകാലികമായി സൂക്ഷിക്കുന്നത് എവിടെ ?
Mac OS X എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തയാറാക്കിയത് ?
താഴെയുള്ളവയിൽ ഏറ്റവും ശരിയായത് ഏതാണ്?
ടൈസൻ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ കമ്പനി ?
Fire OS തയാറാക്കിയത് ആര് ?