Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനനിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :

  1. ഭരണഘടന നിർമ്മാണസമിതിയുടെ അധ്യക്ഷൻ ഡോക്ടർ ബി.ആർ. അംബേദ്കർ ആയിരുന്നു.
  2. ക്യാബിനറ്റ് മിഷൻ പദ്ധതി അനുസരിച്ചാണ് ഭരണഘടന നിർമ്മാണ സമിതി രൂപം കൊണ്ടത്.
  3. ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത് 1946ൽ കൽക്കട്ടയിൽ വെച്ചാണ്.
  4. 1949 നവംബർ 26നാണ് ഭരണഘടന നിർമ്മാണ സമിതി ഭരണഘടന അംഗീകരിച്ചത്.

    A1, 4 ശരി

    Bഎല്ലാം ശരി

    C2 തെറ്റ്, 3 ശരി

    D2, 4 ശരി

    Answer:

    D. 2, 4 ശരി

    Read Explanation:

    ശരിയായ പ്രസ്താവനകൾ :

    1. ക്യാബിനറ്റ് മിഷൻ പദ്ധതി അനുസരിച്ചാണ് ഭരണഘടന നിർമ്മാണ സമിതി രൂപം കൊണ്ടത്.

    1. 1949 നവംബർ 26നാണ് ഭരണഘടന നിർമ്മാണ സമിതി ഭരണഘടന അംഗീകരിച്ചത്.

    തെറ്റായ പ്രസ്താവനകൾ :

    1. ഭരണഘടന നിർമ്മാണസമിതിയുടെ അധ്യക്ഷൻ ഡോക്ടർ ബി.ആർ. അംബേദ്കർ ആയിരുന്നു.

    • ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ (പ്രസിഡന്റ്) ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

    • ഡോ. ബി.ആർ. അംബേദ്കർ കരട് നിർമ്മാണ സമിതിയുടെ (Drafting Committee) ചെയർമാൻ ആയിരുന്നു.

    3. ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത് 1946ൽ കൽക്കട്ടയിൽ വെച്ചാണ്.

    • ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത് 1946 ഡിസംബർ 9-ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ (ഇന്നത്തെ പാർലമെൻ്റ് മന്ദിരത്തിലെ സെൻട്രൽ ഹാൾ) വെച്ചാണ്.

    • ആദ്യ സമ്മേളനത്തിൽ ഡോ. സച്ചിദാനന്ദ സിൻഹ ആയിരുന്നു താത്കാലിക അധ്യക്ഷൻ.


    Related Questions:

    ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

    1. ക്യാബിനറ്റ് മിഷൻ്റെ നിർദ്ദേശ പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സമിതി രൂപീകരിച്ചത്
    2. അവിഭക്ത ഇന്ത്യക്ക് വേണ്ടിയാണ് ഭരണഘടന നിർമ്മാണ സമിതി ഔദ്യോഗികമായി സംഘടിപ്പിച്ചത്
    3. ഭരണ ഘടനാ നിർമ്മാണ സമിതിയുടെ ആദ്യ യോഗം ചേർന്നത് 1947 ആഗസ്റ്റ് 15 നാണ്
      ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആരാണ് ?
      താഴെ പറയുന്ന വനിതകളിൽ ' ഭരണഘടനാ നിർമ്മാണസഭ ' യിൽ അംഗമല്ലാത്തത് ആര്?
      Name the permanent President of the Constituent Assembly of India.

      ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

      (i) ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ജവഹർലാൽ നെഹ്‌റു ആണ്

      (ii) നിയമസഭയിലെ ആകെ അംഗങ്ങൾ 389 ആയിരുന്നു

      (iii) മഹാത്മാഗാന്ധി ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്നു

      മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?