Challenger App

No.1 PSC Learning App

1M+ Downloads

സുസ്ഥിര വികസനവുമായി ബന്ധപെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാത്ത മാനവമുഖമുള്ള വികസനമാണ് സുസ്ഥിര വികസനം.

2.പ്രകൃതിവിഭവങ്ങൾ ഒരു തലമുറയ്ക്ക് മാത്രം അനുഭവിക്കാൻ ഉള്ളതല്ല,അതു വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന കാഴ്ചപ്പാടാണ് സുസ്ഥിര വികസനത്തിൻ്റെ കാതൽ.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ഐക്യരാഷ്ട്ര സംഘടന നിയമിച്ച ബ്രണ്ട്ലാന്റ് കമ്മീഷന്‍ സുസ്ഥിര വികസനത്തെ ഇങ്ങനെ നിർവചിക്കുന്നു: "വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവില്‍ കുറവു വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിരവികസനം"


Related Questions:

ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

ആസൂത്രണ കമ്മിഷൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഒന്നാം പഞ്ചവത്സരപദ്ധതി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?

  1. 1951-1956 ആണ് പദ്ധതിയുടെ കാലയളവ്.
  2. വ്യാവസായിക വികസനത്തിന് ഊന്നൽ നൽകി.
  3. കാർഷികമേഖലയുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകി.
  4. ഹാരോഡ്-ഡോമർ മാതൃക എന്നറിയപ്പെടുന്നു.
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഇന്ത്യ മുൻഗണന നൽകിയത് ഏതിനായിരുന്നു ?

രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.27% ഉം കൈവരിച്ചത് 4.5% ഉം ആയിരിന്നു.
  2. റൂർക്കേല ഇരുമ്പുരുക്ക് ശാല സ്ഥാപിക്കാൻ സഹായിച്ച രാജ്യം റഷ്യ ആണ്
  3. മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്നു
  4. ദുർഗാപ്പൂർ ഇരുമ്പുരുക്ക് ശാല സ്ഥാപിക്കാൻ സഹായിച്ച രാജ്യം ബ്രിട്ടൻ ആണ്

    പഞ്ചവല്സരപദ്ധതികളുടെ പൊതുവായ ലക്ഷ്യങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏത് ?

    1. GDP- യുടെ വളർച്ചാ നിരക്കാണ് സാമ്പത്തികവളർച്ച.

    2. സമ്പദ് വ്യവസ്ഥയുടെ നവീകരണം എന്നാൽ ഇറക്കുമതിയിലുള്ള വർദ്ധനവാണ്.

    3. വീക്ഷണഗതിയിലുണ്ടാകുന്ന മാറ്റമാണ് സ്വാശ്രയത്വം.

    4. നീതിയുടെ അഭാവത്തിൽ സാമ്പത്തികവളർച്ച നിരർഥകമാണ്.