Challenger App

No.1 PSC Learning App

1M+ Downloads

ചെവിയും ശരീരതുലനനില പാലനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. ശരീരതുലനനില പാലിക്കുന്നതിൽ ചെവി നിർണായക പങ്ക് വഹിക്കുന്നു
  2. ശരീരതുലനനില പാലിക്കുന്നത് തലയുടെ ചലനത്തെ ആസ്‌പദമാക്കിയാണ്.
  3. തലയുടെ ചലനങ്ങൾ ആന്തര കർണത്തിലെ വെസ്റ്റിബ്യൂളിലും അർദ്ധവൃത്താകാരക്കുഴലുകളിലുമുള്ള എൻഡോലിംഫിൽ ചലനമുണ്ടാക്കുന്നു.

    A2, 3 എന്നിവ

    B3 മാത്രം

    C2 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ചെവിയും ശരീരതുലനനില പാലനവും

    • ശരീരതുലനനില പാലിക്കുന്നതിനും ചെവി സഹായിക്കുന്നു
    • ശരീരതുലനനില പാലിക്കുന്നത് തലയുടെ ചലനത്തെ ആസ്‌പദമാക്കിയാണ്. 
    • തലയുടെ ചലനങ്ങൾ ആന്തര കർണത്തിലെ വെസ്റ്റിബ്യൂളിലും അർദ്ധവൃത്താകാരക്കുഴലുകളിലും ഉള്ള എൻഡോലിംഫിൽ ചലനമുണ്ടാക്കുന്നു. 
    • ഇത് അവയിലെ രോമകോശങ്ങളെ ചലിപ്പിച്ച് ആവേഗങ്ങൾ ഉണ്ടാക്കുന്നു. 
    • ഈ ആവേഗങ്ങൾ വെസ്റ്റിബ്യുലാർ നാഡിവഴി സെറിബെല്ലത്തിലെത്തി ശരീരതുലനനില പാലിക്കുന്നു.

    Related Questions:

    മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ചസ് എത്ര പാളികളാണ് ?
    ' തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യത പ്രവാഹമുണ്ടാകുന്നു '. ഇത് ഏത് രോഗത്തിന്റെ കാരണമാണ് ?
    ന്യൂറോണിന്റെ നീണ്ട തന്തു ?
    ആക്സോണിനെ വലയം ചെയ്യുന്ന കോശങ്ങളാണ് ?
    ഏത് നാഡിയാണ് ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നത്?