Challenger App

No.1 PSC Learning App

1M+ Downloads

'ഹരിജൻ സേവക് സംഘ്' എന്ന സംഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. 1935ൽ ഗാന്ധിജിയാൽ സ്ഥാപിതമായി
  2. ഗുജറാത്തിലെ പോർബന്തർ ആസ്ഥാനമായി ആരംഭിച്ച സംഘടന
  3. 1939-ൽ തമിഴ് നാട്ടിൽ, എ. വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരെ മധുരയിലെ മീനാക്ഷി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിൽ മുഖ്യ പങ്കുവഹിച്ച സംഘടന

    Aii, iii ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    D. iii മാത്രം ശരി

    Read Explanation:

    ഹരിജൻ സേവക് സംഘ്

    • 1932ൽ ഗാന്ധിജിയാൽ സ്ഥാപിതമായി. 
    • കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി രൂപീകരിച്ച സംഘടനയായിരുന്നു ഇത്. 
    • 1932ൽ  യെർവാദ  ജയിലിൽ നിരാഹാര സമരം നയിക്കുമ്പോഴാണ് ഈ സംഘടന ഗാന്ധിജി ആരംഭിക്കുന്നത്. 
    • ഡൽഹിയാണ് ആസ്ഥാനം. 
    • സംഘടനയ്ക്കായി ഗാന്ധിജി തന്നെ ഒരു ഭരണഘടന എഴുതി തയ്യാറാക്കുകയും, 1860ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

    • ഹരിജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനും, സാമൂഹിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക, സത്യത്തിലും അഹിംസയിലും അടിയുറച്ച് അയിത്തം ഇല്ലാതാക്കുക  എന്നിവയാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങൾ.
    • 1939-ൽ തമിഴ് നാട്ടിൽ, എ. വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരെ മധുരയിലെ മീനാക്ഷി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിൽ ഹരിജൻ സേവക് സംഘ് മുഖ്യ പങ്കുവഹിച്ചിരുന്നു.

    Related Questions:

    ഗാന്ധിജി ഉപ്പുസത്യാഗ്രഹം ആരംഭിച്ച വർഷമേത് ?
    സാമ്പത്തികമായി ഉയർന്നനിലയിലുള്ളവരും താഴ്ന്ന നിലയിലുള്ളവരും തമ്മിലുള്ള അന്തരം കുറക്കാൻ ഗാന്ധിജി മുന്നോട്ട് വെച്ച ആശയം ?
    Who was the famous female nationalist leader who participated in the Dandi March?
    Which of the following is the first Satyagraha of Mahatma Gandhi in India?

    Who were the leaders of Hindustan Republican Association?

    1. Chandra Shekhar Azad
    2. Bhagat Singh
    3. Raj guru
    4. Sukhdev