ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ
പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന കാറ്റുകളായതിനാലാണ് ഇവയെ പശ്ചിമവാതങ്ങൾ എന്നു വിളിക്കുന്നത്.
ഉത്തരാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക്
ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ വടക്ക് പടിഞ്ഞാറ് നിന്നും തെക്ക് കിഴക്ക് ദിശയിലേക്ക്.
പശ്ചിമവാതങ്ങൾ ദക്ഷിണാർദ്ധഗോളത്തിൽ തെക്കോട്ട് പോകുന്തോറും വളരെയധികം ശക്തിയിൽ വീശുന്നു.
വൻകരകളുടെ അഭാവവും വിസ്തൃതമായുള്ള സമുദ്രങ്ങളുമാണ് ദക്ഷിണാർധഗോളത്തിൽ ഇതിന് കാരണമാകുന്നത്.
ഈ കാറ്റുകൾ ഘർഷണമില്ലാതെ സമുദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നു.
ഈ കാറ്റുകൾക്ക് മുൻകാല നാവികർ “റോറിംഗ് ഫോർട്ടീസസ്, 'ഫ്യൂറിയസ് ഫിഫ്റ്റീസ്', "സ്ക്രീമിംഗ് സിക്സ്റ്റീസ്' എന്നീ പേരുകൾ നൽകി.
ദക്ഷിണാർധഗോളത്തിൽ 35ºയ്ക്കും 45ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അലറുന്ന നാല്‌പതുകൾ (Roaring Forties)
ദക്ഷിണാർധഗോളത്തിൽ 45ºയ്ക്കും 55ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ കഠോരമായ അൻപതുകൾ (Furious fifties)
ദക്ഷിണാർധഗോളത്തിൽ 55ºയ്ക്കും 65ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അലമുറയിടുന്ന അറുപതുകൾ (Screaming sixties)
ടാസ്‌മാനിയ, ന്യൂസിലാൻ്റ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ് അലറുന്ന നാൽപതുകൾ
ബ്രസീലിൽ നിന്നും ദക്ഷിണ അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിലെത്താൻ വാസ്കോഡ ഗാമയെ സഹായിച്ചത് പശ്ചിമവാതം