App Logo

No.1 PSC Learning App

1M+ Downloads

ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

A1,2

B2,4

Cഇവയെല്ലാം തെറ്റ്.

Dഇവയെല്ലാം ശരി.

Answer:

D. ഇവയെല്ലാം ശരി.

Read Explanation:

ദൂരെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ വീഴേണ്ടതിനു പകരം റെറ്റിനക്കു പിന്നിൽ വീഴുന്ന അവസ്ഥയുണ്ടാകുന്ന ഒരു കാഴ്ചവൈകല്യം ആണ് ദീർഘദൃഷ്ടി എന്ന് അറിയപ്പെടുന്നത്. കണ്ണിന്റെ നീളം കുറയുന്നതു മൂലമോ കോർണ്ണിയയുടെയോ കണ്ണിലെ ലെൻസിന്റെയോ വക്രത കുറയുന്നത് മൂലമോ ഇത് സംഭവിക്കാം. ദൂരെയുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും അടുത്തുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്ന അർഥത്തിലാണ് ഇത് ദീർഘദൃഷ്ടി എന്ന് വിളിക്കപ്പെടുന്നത്. ദീർഘദൃഷ്ടി പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.


Related Questions:

ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

'കോക്ലിയാർ ഇംപ്ലാന്റ് ' - എന്നത് ഏതു പരിമിതി മറികടക്കാൻ സ്വീകരിക്കുന്ന ചികിത്സാ രീതിയാണ് ?

Which type of lenses are prescribed for the correction of astigmatism of human eye?

കണ്ണിനകത്ത് അസാധാരണ മർദ്ധംമുണ്ടാക്കുന്ന വൈകല്യം ?

മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് ഇനം ?