App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷത്തിലെ പ്രധാന ഘടകമായ ഓസോൺ പാളിയെക്കുറിച്ച് നൽകിയിരിക്കുന്ന തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭൗമോപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്താണ് ഓസോൺ പാളി കണ്ടുവരുന്നത്
  2. സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്.
  3. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ (O3) ചേർന്ന ഒരു തന്മാത്രയാണ് ഓസോൺ

    Ai മാത്രം തെറ്റ്

    Bi, iii തെറ്റ്

    Cഎല്ലാം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    A. i മാത്രം തെറ്റ്

    Read Explanation:

    ഓസോൺ പാളി

    • അന്തരീക്ഷത്തിലെ ഒരു  പ്രധാന ഘടകമാണ് ഓസോൺ പാളി .
    • ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്താണ് ഈ വാതകം നിറഞ്ഞ പാളി  കണ്ടുവരുന്നത്.
    • സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഈ അന്തരീക്ഷപാളിയാണ്. 
    • നമ്മൾ ശ്വസിക്കുന്ന ഓക്സിജനിൽ(O2) നിന്ന് വ്യത്യസ്തമായി  മൂന്ന് ഓക്സിജൻ ആറ്റങ്ങൾ (O3) ചേർന്ന ഒരു തന്മാത്രയാണ് ഓസോൺ. 
    • ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഓസോൺ പാളിയിലാണ് കാണപ്പെടുന്നത്. 
    • 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഓസോൺ പാളിയുടെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്.

    Related Questions:

    അന്തർഗ്രഹങ്ങളിൽ പെടാത്തത് ഏത് ?
    ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

    താഴെ പറയുന്ന പ്രസ്‌താവനകളിൽ മൗണ്ട് ഡെനാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

    1. മൗണ്ട് മക്കിൻലി എന്നറിയപ്പെട്ടിരുന്ന പർവ്വതനിര 
    2. അലാസ്കയിലെ തദ്ദേശീയരായ അത്താബാസ്കൻ ജനത ' ഡെനാലി ' എന്ന് വിളിച്ചിരുന്നതിന്റെ ബഹുമാനാർത്ഥമാണ് ഈ പർവ്വതനിരയെ ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത് 
    3. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
    4. സമുദ്രനിരപ്പിൽ നിന്നും 6190 മീറ്റർ ഉയരമാണ് ഈ പർവ്വതത്തിനുള്ളത് 
    ബാഹ്യജന്യ ശക്തികൾക്ക് ഉദാഹരണങ്ങളല്ലാത്തത് ഏത് ?
    ആഗോള വാതം അല്ലാത്തതേത് ?