Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
  • രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു

Aകാൽബൈശാഖി

Bവടക്ക്-കിഴക്കൻ മൺസൂൺ

Cമാംഗോഷവർ

Dലൂ

Answer:

D. ലൂ

Read Explanation:

പ്രാദേശിക വാതങ്ങൾ (Local Winds)

  • മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനു ഭവപ്പെടുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ 
  • പ്രാദേ ശികമായ മർദവ്യത്യാസങ്ങൾ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകൾക്ക് ശക്തിയും കുറവായിരിക്കും.
  • ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേ ശികവാതങ്ങളുണ്ട്.
  • ലൂ, മാംഗോഷവർ, കാൽബൈശാഖി എന്നിവ ഇന്ത്യയി ലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്. 

ലൂ

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ കാറ്റാണ്‌ ലൂ 
  • ലൂ തുടങ്ങുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള രാജസ്ഥാൻ പ്രദേശത്തെ വലിയ മരുഭൂമികളിൽ നിന്നാണ്‌
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുകയും, ചില ഭാഗങ്ങളിൽ വളരെ ശക്തമായ പൊടിയോടു കൂടിയും വീശാറുണ്ട്.
  • ഇതിനെ കറുത്ത കൊടുങ്കാറ്റ് എന്ന അർത്ഥത്തിൽ 'കാലി ആന്ധി' എന്നും വിളിക്കുന്നു.
  • ഈ കാറ്റ് അവസാനിക്കുന്നത് ഇന്ത്യയിലെ മൺസൂൺ കാലത്തിന്റെ ആരംഭത്തോടെയാണ്‌.

Related Questions:

ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശിക വാതം ഏത് ?
ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ചുഴലിക്കാറ്റ്, ബിപർജോയ് ഏറ്റവും കൂടുതൽ ബാധിച്ചത് ?
The Ganga delta and coastal plains of which state are affected by storms with heavy rains almost every third or fifth day in July and August?
ഈർപ്പവാഹിയായ കാറ്റിൻ്റെ ദിശയ്ക്ക് അഭിമുഖമായി നിൽക്കുന്ന പർവ്വതങ്ങൾ കാറ്റിനെ തടഞ്ഞു നിർത്തുന്നതു കാരണം ആ പ്രദേശങ്ങളിൽ വലിയ തോതിൽ മഴ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് മഴ കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ മഴ കുറഞ്ഞ പ്രദേശങ്ങളെ അറിയപ്പെടുന്നത്?