App Logo

No.1 PSC Learning App

1M+ Downloads
ആഗോള മർദ്ദമേഖലകളിൽ "നിർവാത മേഖല" എന്ന് അറിയപ്പെടുന്ന മർദ്ദമേഖല കണ്ടെത്തുക :

Aഉപോഷ്ണ ഉച്ചമർദ്ദ മേഖല

Bഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Cമധ്യരേഖ ന്യൂനമർദ്ദ മേഖല

Dധ്രുവീയ ഉച്ചമർദ്ദ മേഖല

Answer:

C. മധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

മധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണിത്
  • അതിനാൽ തന്നെ ഏറ്റവും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയാണിത്
  • കാറ്റുകൾ ഇല്ലാത്ത മേഖല എന്നർത്ഥത്തിൽ 'വായൂരഹിത മേഖല' അഥവാ 'നിർവാത മേഖല '(Doldrums) എന്നും ഈ മർദ മേഖല അറിയപ്പെടുന്നു .
  • ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു
  • സൂര്യന്റെ ചൂട് ഏറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
  • മധ്യ രേഖയ്ക്ക് തെക്ക് 50 മുതൽ വടക്ക് 50 വരെ അക്ഷാംശങ്ങൾക്കിടയിലാണ് മധ്യരേഖാ ന്യൂന മർദ്ദ മേഖല കാണപ്പെടുന്നത്.
  • വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്
  • വായൂരഹിത മേഖല അഥവാ 'Doldrum' എന്നും ഇവിടം അറിയപ്പെടുന്നു

 

 


Related Questions:

ഒരേ മർദ്ദമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ കൾ അറിയപ്പെടുന്നത് എന്ത് ?
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?
ആഗോള മർദ്ദമേഖലകൾ എത്ര ?
ആൽപ്സ് പർവതങ്ങളുടെ വടക്കൻ ചെരിവിൽ വീശുന്ന കാറ്റ് :
മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചത് ആരായിരുന്നു ?