Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന സൂചനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക :

  • ബ്രിട്ടീഷുകാർ “റാവു സാഹിബ്” എന്ന ബഹുമതി നൽകി ആദരിച്ചു 
  • ദളിതരുടെ വിദ്യാഭ്യാസത്തിനായി കോഴിക്കോട് സ്കൂൾ ആരംഭിച്ച വ്യക്തി 
  • മലബാറിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി

Aഡോ. പി. പൽപ്പു

Bഅയ്യത്താൻ ഗോപാലൻ

Cമൂർകോത്ത് കുമാരൻ

Dനടരാജ ഗുരു

Answer:

B. അയ്യത്താൻ ഗോപാലൻ

Read Explanation:

അയ്യത്താൻ ഗോപാലൻ

  • ജനനം : 1861, മാർച്ച് 3
  • ജന്മ സ്ഥലം : തലശ്ശേരി, കണ്ണൂർ 
  • അച്ഛന്റെ പേര് : അയ്യത്താൻ ചന്ദൻ
  • അമ്മയുടെ പേര് : കല്ലട്ട് ചിരുത്തമ്മാൾ 
  • പത്നി : കൗസല്യ
  • മരണം : 1948,മെയ്

  • മലബാറിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി 
  • 1888 ൽ മദ്രാസ് യൂണിവേർസിറ്റിയിൽ നിന്നുമാണ് അദ്ദേഹം  മെഡിക്കൽ ബിരുദം നേടിയത് . 
  • ജാത്യാഭിമാനത്തിന്റെ  പ്രതീകമായിരുന്ന കുടുമ മുറിച്ചു കളഞ്ഞതിന്റെ പേരിൽ മാതൃ ഗൃഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ
  • “സുഗുണ വർദ്ധിനി” എന്ന സംഘടന സ്ഥാപിച്ച വ്യക്തി. 
  • ദളിതരുടെ വിദ്യാഭ്യാസത്തിനായി കോഴിക്കോട് സ്കൂൾ ആരംഭിച്ച നവോത്ഥാന നായകൻ
  • അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് : കോഴിക്കോട്
  • “റാവു സാഹിബ്” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ. 
  • ബ്രിട്ടീഷുകാർ “റാവു സാഹിബ്” എന്ന ബഹുമതി നൽകി അയ്യത്താൻ ഗോപാലനെ ആദരിച്ചത് : 1917 
  • രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ (1898). 
  • “ബ്രഹ്മസമാജത്തിന്റെ ബൈബിൾ” എന്നറിയപ്പെടുന്ന ദേവേന്ദ്രനാഥ ടാഗോർ രചിച്ച “ബ്രഹ്മ ധർമ്മ” എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത വ്യക്തി

അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ

  • സാരഞ്ജനി പരിണയം 
  • സുശീല ദുഃഖം 

 


Related Questions:

വഞ്ചിപ്പാട്ടുരീതിയിൽ ആശാൻ രചിച്ച കാവ്യമാണ് ?

Identify the person :

  • He started the movement Somatva Samajam
  • He was the first to make mirror consecration in South India 
  • Akhila Thiruttu is one of his publication 
അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വർഷം ?
Vaikunda Swami was also known as:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.യാഥാസ്ഥിതിക കുടുംബങ്ങളിലെ അന്തർജനങ്ങളെ ബോധവൽക്കരിക്കാൻ പാർവതി നെന്മേനിമംഗലതിന്റെ  നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ജാഥ മലപ്പുറത്തുനിന്ന് കോട്ടയം വരെ സംഘടിപ്പിച്ചു.

2.''എം ആർ ബി യുടെ വേളിക്ക് പുറപ്പെടുക'' എന്ന തലക്കെട്ടോടെ കൂടിയ പാർവതി നെന്മേനിമംഗലത്തിൻറെ പ്രസിദ്ധമായ ലേഖനം 1934 സെപ്റ്റംബർ നാലിന് മാതൃഭൂമി ദിനപ്പത്രത്തിൽ വരികയുണ്ടായി.