Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നദിയെ തിരിച്ചറിയുക :

  • കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദി

  • കോറമാണ്ടൽ തീരത്തിൻ്റെയും നോർത്തേൺ സിർക്കാർസിന്റെയും അതിർത്തി നിർണയിക്കുന്ന നദി 

  • ശ്രീശൈലം പദ്ധതി ഈ നദിയിലാണ്.

  • സത്താറ നഗരം ഈ നദിയുടെ തീരത്താണ് 

Aകൃഷ്ണ

Bഗംഗ

Cകാവേരി

Dയമുന

Answer:

A. കൃഷ്ണ

Read Explanation:

കൃഷ്ണ നദീവ്യൂഹം

  • അർധഗംഗ എന്നറിയപ്പെടുന്ന നദി

  • കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദിയായ കൃഷ്ണ സഹ്യാദ്രിയിലെ മഹാബലേശ്വറിൽ നിന്നുത്ഭവിക്കുന്നു. 

  • മഹാരാഷ്ട്രയിൽ മഹാബലേശ്വറിനു സമീപം ഉദ്ഭവിക്കുന്ന നദി 

  • 1400 കിലോമീറ്റർ ദൂരത്തിലൊഴുകുന്നു.

  • കൃഷ്ണയുടെ വൃഷ്ടിപ്രദേശത്തിൻ്റെ 27 ശതമാനം മഹാരാഷ്ട്രയിലും 44 ശതമാനം കർണാടകത്തിലും 29 ശതമാനം ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമായാണ്.

  • കോറമാണ്ടൽ തീരത്തിൻ്റെയും നോർത്തേൺ സിർക്കാർസിന്റെയും അതിർത്തി നിർണയിക്കുന്ന നദി 

  • കൃഷ്ണാനദി ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്

  • മുന്നേരു നദി കൃഷ്ണ പോഷകനദിയാണ് 

  • കൃഷ്ണയുടെ പ്രധാന പോഷകനദികളാണ് കൊയ്മ, തുംഗഭദ്ര, ഭീമ എന്നിവ. 

  • തുംഗഭദ്ര പോഷകനദിയാണ്.

  • തുംഗഭദ്ര നദിയുടെ തീരത്താണ് ശൃംഗേരി മഠം സ്ഥാപിച്ചിരിക്കുന്നത്.

  • കർണാടകയിലെ ലിംഗനാമാക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി - ശരാവതി

  • കൃഷ്ണയുടെ പോഷകനദിയായ ഘടപ്രഭയിൽ സ്ഥിതി ചെയ്യുന്ന ഗോകക് വെള്ളച്ചാട്ടം കർണാടക സംസ്ഥാനത്താണ്.

  • നാഗാർജുന സാഗർ ഡാം

  • സത്താറ നഗരം കൃഷ്ണ നദിയുടെ തീരത്താണ് 

  • അലമാട്ടി ഡാം കൃഷ്ണ നദിയിലാണ് 

  • കൃഷ്ണ നദിയിൽനിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് തെലുങ്കുഗംഗ 

  • പമ്പാസാഗർ അണക്കെട്ട് എന്നറിയപ്പെടുന്നത് - തുംഗഭദ്ര അണക്കെട്ട്

  • ശ്രീശൈലം പദ്ധതി കൃഷ്ണ നദിയിലാണ്.

  • ഉസ്മ‌ാൻ സാഗർ ഡാം  മുസി നദിയിലാണ് 

  • വിജയവാഡ കൃഷ്ണ നദിയുടെ തീരത്താണ് 

  • കൃഷ്ണ‌ നദിയുടെ തീരത്താണ് അമരാവതി 

  • ഹൈദരാബാദ് മുസി നദീതീരത്താണ്  

  • മസൂലിപട്ടണം കൃഷ്ണ നദിയുടെ തീരത്താണ്


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ നദികളെ സംബന്ധിച്ച ശരിയായ പ്രസ്താവന?

  1. ഏകദേശം 1400 കി.മീ. ഏറ്റവും നീളമുള്ള കൃഷ്ണ നദി പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഭീമയും തുംഗഭദ്രയും പോഷകനദികളാണ്
  2. ഏകദേശം 1312 കി.മീ. നീളമുള്ള നർമ്മദ നദി സിഹാവ പർവതനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇന്ദ്രാവതിയും ശബരിയും പോഷകനദികളാണ്
  3. ഏകദേശം 800 കി.മീ. നീളമുള്ള കാവേരി പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കബനി, അമരാവതി എന്നിവയാണ് പോഷകനദികൾ
    ഏറ്റവും മലിനീകരണം കുറഞ്ഞ ഹിമാലയൻ നദി ?
    In which Indian river is Shivasamudra waterfalls situated?
    ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ഏതാണ് ?
    ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്