Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.

- പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

- വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം

Aഇടുക്കി വന്യജീവി സങ്കേതം

Bശെന്തുരുണി വന്യജീവി സങ്കേതം

Cചിന്നാർ വന്യജീവി സങ്കേതം

Dപേപ്പാറ വന്യജീവി സങ്കേതം

Answer:

C. ചിന്നാർ വന്യജീവി സങ്കേതം

Read Explanation:

തമിഴ്‌നാടിനോട് ചേർന്നുള്ള പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവിലുള്ള മഴ നിഴൽ പ്രദേശത്താണ് ചിന്നാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.

  • സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി 

  • നിലവിൽ വന്ന വർഷം - 1984

  • ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ എന്നീ അപൂർവം ഇനം ജീവികൾ കാണപ്പെടുന്നു.

  • ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതങ്ങൾ -

    1. ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം

    2. കൊടൈക്കനാൽ വന്യജീവി സങ്കേതം

  • ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാർ


Related Questions:

ഷെന്തുരുണി വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് ?
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?
ദേശീയോദ്യാനമല്ലാത്ത സംരക്ഷിത പ്രദേശം ഏത് ?