App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർനോവ സ്ഫോടനശേഷം ഒരു നക്ഷത്ര പിണ്ഡം സൂര്യൻ്റെ 1.4 ഇരട്ടിയിൽ കൂടുതലും 3 ഇരട്ടിയിൽ താഴെയുമാണെങ്കിൽ ഗുരുത്വാകർഷണ വർധനവിൻ്റെ ഫലമായി അത് ചുരുങ്ങുകയും സമ്മർദ്ദം കൂടി ന്യൂക്ലിയസിലെ മുഴുവൻ പ്രോട്ടോണുകളും ഇലക്ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളാകുകയും ചെയ്യും. ഇതാണ് :

Aതമോഗർത്തങ്ങൾ

Bശ്വേതകുള്ളൻ

Cചുവന്ന ഭീമൻ

Dന്യൂട്രോൺ നക്ഷത്രങ്ങൾ

Answer:

D. ന്യൂട്രോൺ നക്ഷത്രങ്ങൾ

Read Explanation:

നക്ഷത്രമരണം

  • നക്ഷത്രങ്ങളുടെ വലുപ്പം അവയുടെ ആയുസ്സ് നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. 

  • വലിയ നക്ഷത്രങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും, കാരണം അവയുടെ കേന്ദ്രത്തിൽ വളരെയധികം മർദ്ദം ഉണ്ടാകുന്നതിനാൽ നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ വേഗത്തിൽ കത്തിത്തീരുന്നു. 

  • ഏറ്റവും വലിയ നക്ഷത്രങ്ങളുടെ ആയുസ്സ് ഒരു മില്യൻ വർഷമാണ്.

  • വെള്ളക്കുള്ളന്മാർ, ചുവപ്പ് ഭീമന്മാർ, തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നിവയൊക്കെ നക്ഷത്രമരണം സംഭവിച്ചവയാണ്.

ന്യൂട്രോൺ നക്ഷത്രങ്ങൾ

  • സൂപ്പർനോവ സ്ഫോടനശേഷം ഒരു നക്ഷത്ര പിണ്ഡം സൂര്യൻ്റെ 1.4 ഇരട്ടിയിൽ കൂടുതലും 3 ഇരട്ടിയിൽ താഴെയുമാണെങ്കിൽ ഗുരുത്വാകർഷണ വർധനവിൻ്റെ ഫലമായി അത് ചുരുങ്ങുകയും സമ്മർദ്ദം കൂടി ന്യൂക്ലിയസിലെ മുഴുവൻ പ്രോട്ടോണുകളും ഇലക്ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളാകുകയും ചെയ്യും. ഇതാണ് ന്യൂട്രോൺ നക്ഷത്രം.

  • പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ന്യൂട്രോൺ നക്ഷത്രങ്ങളായിരിക്കും.


Related Questions:

ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :
ഏറ്റവും വൃത്താകൃതിയിലുള്ള പരിക്രമണപഥമുള്ള ഗ്രഹം ?
ഭൂമിയുടെ ശരാശരി ഭ്രമണവേഗത :
സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം :
ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?