App Logo

No.1 PSC Learning App

1M+ Downloads
ഒരു ബീക്കർ നിറയെ വിനാഗിരിയിൽ, ഒരു കോഴി മുട്ട ഇട്ടാൽ, എന്ത് സംഭവിക്കുന്നു ?

Aമുട്ട പൊങ്ങി കിടക്കുന്നു

Bമുട്ട താഴ്ന്ന് പോകുന്നു

Cമുട്ട ആവർത്തിച്ച് പൊങ്ങുകയും, താഴുകയും ചെയ്യുന്നു

Dമുട്ട പൊട്ടി പോകുന്നു

Answer:

C. മുട്ട ആവർത്തിച്ച് പൊങ്ങുകയും, താഴുകയും ചെയ്യുന്നു

Read Explanation:

Note:

  • മുട്ട മുകളിലേക്ക് വന്ന ശേഷം താഴേക്ക് പോവുന്നു. ഈ പ്രവർത്തനം, മുട്ടയുടെ തോട് അലിഞ്ഞു പോകുവോളം ആവർത്തിച്ചു കൊണ്ടേയിരിക്കും.

  • മുട്ടത്തോടിലെ കാർബണേറ്റ്, ആസിഡുമായി പ്രവർത്തിച്ച്, കാർബൺ ഡൈ ഓക്സൈഡ് വാതകം ഉണ്ടാവുന്നു.

  • മുട്ടയുടെ ഉപരിതലത്തിൽ, കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞ് നിൽക്കുന്നതു കൊണ്ടാണ്, കോഴിമുട്ട ഉയരുന്നത്.

  • മുകളിലെത്തുമ്പോൾ, കാർബൺ ഡൈ ഓക്സൈഡ് മുട്ടയുടെ ഉപരിതലത്തിൽ നിന്ന് പുറത്തേക്കു പോവുന്നതിനാൽ, കോഴി മുട്ട താഴുന്നു.

  • മുട്ട പൊട്ടിപ്പോകാതെ, മുട്ടയുടെ പുറം തോട് മാത്രം അലിഞ്ഞു പോവുകയും ചെയ്യുന്നു. 

Related Questions:

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ
    ആസിഡും, അൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ, ലവണവും ജലവും ഉണ്ടാകുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
    ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
    രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളിൽ ഉൾപ്പെടാത്തതേത് ?

    ചുവടെ നൽകിയിരിക്കുന്നവയിൽ ആസിഡുകളുടെ പൊതുവായ ഗുണങ്ങളിൽ ഉൾപെടാത്തതേത് ?

    1. ആസിഡിലെ ലിറ്റ്മസിന്റെ നിറം നീലയാണ്
    2. ആസിഡിന് പുളി രുചിയുണ്ട്
    3. ആസിഡ്, ലോഹങ്ങളുമായി പ്രവർത്തിച്ച് ഓക്സിജൻ ഉത്പാദിപ്പിക്കുന്നു
    4. ആസിഡ്, കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കുന്നു