Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മാനകസമയം വൈകുന്നേരം 6 മണിക്ക് ഗ്രീനിച്ചിലെ സമയം എത്ര ?

Aഉച്ചയ്ക്ക് 12.30

Bരാത്രി 11.30

Cരാത്രി 12.30

Dരാവിലെ 11.30

Answer:

A. ഉച്ചയ്ക്ക് 12.30

Read Explanation:

  • ഇന്ത്യയുടെ മാനകസമയം (Indian Standard Time - IST) വൈകുന്നേരം 6 മണി (6:00 PM) ആണെങ്കിൽ, ഗ്രീനിച്ചിലെ സമയം (Greenwich Mean Time - GMT) ഉച്ചയ്ക്ക് 12.30 (12:30 PM) ആയിരിക്കും.

രേഖാംശരേഖകൾ (Longitudes)

  • ഉത്തരധ്രുവത്തെയും (90°N) ദക്ഷിണധ്രുവത്തെയും (90° S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - രേഖാംശരേഖകൾ

  • ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ - രേഖാംശരേഖകൾ

  • ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം - ലണ്ടനിലെ ഗ്രീനിച്ച്

  • അടുത്തടുത്തുളള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ - ഭൂമധ്യ രേഖയിൽ

  • രണ്ട് രേഖാംശരേഖകൾ തമ്മിലുളള അകലം പൂജ്യമാകുന്നത് - ധ്രുവങ്ങളിൽ

  • ആകെ രേഖാംശ രേഖകളുടെ എണ്ണം - 360 

  • 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (Greenwich Meridian)/പ്രൈം മെറീഡിയൻ

  • 0° അക്ഷാംശരേഖ അറിയപ്പെടുന്നത് - ഭൂമധ്യരേഖ

  • രാജ്യങ്ങളെ പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ - രേഖാംശരേഖ

  • പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ 4 മിനിട്ട് വ്യത്യാസപ്പെടുന്നു 

  • അടുത്തടുത്ത രണ്ടു രേഖാംശ രേഖകൾ തമ്മിലുള്ള സമയ വ്യത്യാസം - 4 മിനിട്ട്

  • ഗ്രീനിച്ചിന് 1 ഡിഗ്രി കിഴക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം - 8 മിനിട്ട്

  • 150 രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം - 1 മണിക്കൂർ വ്യത്യാസം

  • ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത് - അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം / മാനകീകൃത സമയം

  • ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് 82 1/2൦  രേഖാംശ രേഖ അടിസ്ഥാനപ്പെടുത്തിയാണ്

  • 82 1/2൦  കിഴക്ക് രേഖാംശരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ - അലഹബാദ് (ഉത്തർപ്രദേശ്), കാകിനട (ആന്ധ്രാപ്രദേശ്).

  • ഇന്ത്യൻ മാനകസമയം (IST) : ഗ്രീനിച്ചിലെ പ്രാദേശിക സമയത്തേക്കാൾ 5 മണിക്കൂർ 30 മിനിറ്റ് (5 hours 30 minutes) മുന്നിലാണ്.

    • IST = GMT + 5:30

  • ഗ്രീനിച്ചിലെ സമയം കണ്ടെത്താൻ: IST-യിൽ നിന്ന് 5 മണിക്കൂർ 30 മിനിറ്റ് കുറയ്ക്കണം.

    • GMT = IST - 5:30

  1. ഇന്ത്യൻ മാനകസമയം: 6:00 PM

  2. 6:00 PM-ൽ നിന്ന് 5 മണിക്കൂർ 30 മിനിറ്റ് കുറയ്ക്കുക:

    • 6:00 - 5:00 = 1:00 PM

    • $1:00$ PM-ൽ നിന്ന് 30 മിനിറ്റ് കുറയ്ക്കുമ്പോൾ, സമയം 12:30 PM (ഉച്ചയ്ക്ക് 12.30) ആകുന്നു.

  • അതുകൊണ്ട്, ഇന്ത്യയിൽ വൈകുന്നേരം 6 മണിക്ക് ഗ്രീനിച്ചിലെ സമയം ഉച്ചയ്ക്ക് 12.30 ആയിരിക്കും.


Related Questions:

നിർവാദ മേഖല(Doldrum) എന്നു വിളിക്കുന്നത് ഏത് മർദമേഖലയെയാണ് ?

താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിക്കുക :

  1. സമുദ്രത്തിലെ മധ്യരേഖാ വരമ്പുകളിലൂടെ സമുദ്രഫലകങ്ങൾ വേർപെട്ട് വിപരീത ദിശകളിലേക്ക് നീങ്ങുമ്പോഴാണ് സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകൾ രൂപപ്പെടുന്നത്
  2. സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകളെ കൺവെർജൻ്റ് ഫലകങ്ങളുടെ അരികുകൾ എന്നും വിളിക്കുന്നു
  3. സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകളെ ഡൈവെർജന്റ് ഫലകങ്ങളുടെ അരികുകൾ എന്നും വിളിക്കുന്നു
  4. സൃഷ്ടിപരമായ കടന്നുപോകുന്നു ഫലകങ്ങളുടെ അരികുകളിൽ രണ്ട് ഫലകങ്ങൾ പരസ്പ്‌പരംകടന്നുപോകുന്നു
    Indian Meteorological Department (IMD) has divided India into how many seismic zones?
    പൂജ്യം ഡിഗ്രി (0°) രേഖാംശരേഖയാണ് :
    സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ്