Question:

15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

A56

B58

C59

D57

Answer:

A. 56

Explanation:

15 കുട്ടികളുടെ ആകെ മാർക്ക് = 15x60 = 900 10 കുട്ടികളുടെ ആകെ മാർക്ക് = 62x 10 = 620 ബാക്കി 5 കുട്ടികളുടെ ആകെ മാർക്ക് = 900-620 = 280 ശരാശരി = 280/5=56


Related Questions:

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 15 ആണ്. യഥാക്രമം 20, 22 വയസ്സുള്ള രണ്ടുപേർ കൂടി ആ ഗ്രൂപ്പിലേക്ക് വന്നാൽ ഗ്രൂപ്പിന്റെ ശരാശരി വയസ്സെത്ര?

10, 12, 14, 16, 18 എന്നീ സംഖ്യക ളുടെ ശരാശരി ?

ഒരു പരീക്ഷയിൽ, ഒരു വിദ്യാർത്ഥിയുടെ ശരാശരി മാർക്ക് 71 ആയിരുന്നു. അവൻ സയൻസിൽ 35 മാർക്ക് , ചരിത്രത്തിൽ 11 മാർക്ക് , കമ്പ്യൂട്ടർ സയൻസിൽ 4 മാർക്ക് കൂടി നേടിയിരുന്നെങ്കിൽ അവന്റെ ശരാശരി മാർക്ക് 76 ആയിരിക്കും. പരീക്ഷയിൽ എത്ര പേപ്പറുകൾ ഉണ്ടായിരുന്നു?