Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര് ?

Aസ്ഥിര വിനിമയ നിരക്ക്

Bഅയവുള്ള വിനിമയ നിരക്ക്

Cഇതൊന്നുമല്ല

Dമാനേജിഡ് ഫ്ലോട്ടിങ്

Answer:

A. സ്ഥിര വിനിമയ നിരക്ക്

Read Explanation:

സ്ഥിര വിനിമയനിരക്ക്: 

  • സ്ഥിര വിനിമയനിരക്ക് സമ്പ്രദായമനുസരിച്ച് വിനിമയനിരക്ക് ഒരു രാജ്യത്തിലെ കേന്ദ് ബാങ്കോ ഗവൺമെന്റോ നിർണ്ണയിക്കുന്നു.
  • സ്ഥിര വിനിമയ നിരക്ക് പെഗ്ഡ് വിനിമയ നിരക്ക് (pegged exchange rate) എന്നും അറിയപ്പെടുന്നു.
  • വിവിധതരത്തിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി വിനിമയ നിരക്കിൽ വ്യതിയാനം സംഭവിക്കുമ്പോൾ കേന്ദ്രബാങ്ക് ഇടപെട്ട് അവയെ സന്തുലിതാ വസ്ഥയിൽ എത്തിക്കുന്നു.
  • സ്ഥിര വിനിമയ നിരക്ക് നിലനിർത്തുന്നതിന് കേന്ദ്ര ബാങ്കിന്റെ ഇടപെടൽ പെഗ്ഗിങ് (pegging) എന്ന് അറിയപ്പെടുന്നു.
  • സ്ഥിരവിനിമയനിരിക്ക് നിലനിർത്തുന്നതിന് കേന്ദ്രബാങ്ക് വിദേശ നാണയം വിദേശവിനിമയ കമ്പോളത്തിൽ നിന്ന് വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നു.
  • സ്ഥിരവിനിമയനിരക്ക് എന്നത് ഗവൺമെന്റിന്റെ വിദേശനയത്തിന്റെ കൂടി ഭാഗമാണ്.
  • അതിനാൽ വിദേശനയങ്ങളിലുള്ള മാറ്റങ്ങൾക്കനുസരിച്ച് വിനിമയ നിരക്കിന് വ്യതിയാനം സംഭവിക്കാം.

Related Questions:

2016 നവംബർ 8-ന് ഇന്ത്യയിൽ നടപ്പിലാക്കിയ നോട്ടു നിരോധനത്തിന്റെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. കള്ളപ്പണം നിയന്ത്രിക്കുന്നതിന്
  2. അഴിമതിക്കെതിരെയുള്ള പോരാട്ടം
  3. തീവ്രവാദത്തെ ചെറുക്കുന്നതിന്
    ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
    മാർക്ക് ഏത് രാജ്യത്തിൻറെ കറൻസി ആണ് ?
    ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)തയ്യാറാക്കിയ വ്യക്തി ?
    ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?