ഗാങ് (Gangue):
അയിരുമായി ബന്ധപ്പെട്ട ഭൗമിക മാലിന്യങ്ങളെ ഗാങ് എന്ന് വിളിക്കുന്നു.
ഫ്‌ളക്‌സ് (Flux):
ഗാങ് നീക്കം ചെയ്യുന്നതിനായി, ചൂളയിൽ ചേർക്കുന്ന ഒരു പദാർത്ഥമാണ് ഫ്ലക്സ്.
അസിഡിക് ഫ്ലക്സ് (Acidic Flux):
- അസിഡിക് ഫ്ലക്സ് ബേസിക് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു.
- ഉദാഹരണം - ബോറാക്സ്, HCl, H3PO4 എന്നിവ
ബേസിക് ഫ്ലക്സ് (Basic Flux):
- അസിഡിക് മാലിന്യങ്ങളെ, ബേസിക് ഫ്ലക്സ് നീക്കം ചെയ്യുന്നു.
- ഉദാഹരണം: ചുണ്ണാമ്പുകല്ല്, Fe2O3, MgCO3, CaO എന്നിവ
സ്ലാഗ് (Slag):
ലോഹങ്ങൾ വേർതിരിച്ചെടുക്കുമ്പോൾ, ഫ്ലക്സ് മാലിന്യങ്ങളുമായി പ്രതിപ്രവർത്തിക്കുകയും, രൂപപ്പെടുന്ന ഫ്യൂസിബിൾ ഉൽപ്പന്നമാണ് സ്ലാഗ്.