Question:

തുടർച്ചയായ 5 എണ്ണൽസംഖ്യകളുടെ തുക 60 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യയേത്?

A24

B15

C14

D41

Answer:

C. 14

Explanation:

തുടർച്ചയായ 5 എണ്ണൽസംഖ്യകളുടെ തുക 60 ആയാൽ അവയുടെ ശരാശരി = 60/5 = 12 തുടർച്ചയായ സംഖ്യകൾ ആയതിനാൽ 12 ആയിരിക്കും മധ്യത്തിലെ സംഖ്യ അതിനാൽ ഏറ്റവും വലിയ സംഖ്യ 14 ആയിരിക്കും.


Related Questions:

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?

പരീക്ഷയിൽ പങ്കെടുത്ത 210 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 45 ആണ്. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 27ഉം വിജയിച്ച വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 54 ഉം ആണ്. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ് ?

25 പേരുടെ ശരാശരി വയസ്സ് 31. ശരാശരി കണക്കാക്കിയപ്പോൾ ഒരാളുടെ വയസ്സ് 25 എന്നതിനുപകരം 35 എന്ന് എടുത്തു. എന്നാൽ യഥാർഥ ശരാശരി എത്ര?

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

20 നും 40നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി _____ ആണ്.