വ്യൂഹത്തിൽ താപാഗിരണ പ്രവർത്തനം വേഗത്തിലായാൽ അമോണിയ വിഘടിച്ച് ഏതൊക്കെ മൂലകങ്ങൾ ആകുന്നു?
Aകാർബൺ ഒാക്സിജൻ
Bനൈട്രജൻ, ഹൈഡ്രജൻ
Cസൾഫർ അലുമിനിയം
Dഇതൊന്നുമല്ല
Answer:
B. നൈട്രജൻ, ഹൈഡ്രജൻ
Read Explanation:
സംവൃതവ്യൂഹം - ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേർക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹം അറിയപ്പെടുന്ന പേര്
സംവൃതവ്യൂഹത്തിൽ മാത്രമേ സംതുലനാവസ്ഥ സാധ്യമാകൂ
ഒരു വാതക വ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുമ്പോൾ മർദ്ദം കുറയുന്നു
അമോണിയ നിർമ്മാണത്തിൽ പുരോപ്രവർത്തനം നടക്കുമ്പോഴാണ് തന്മാത്രകളുടെ എണ്ണം കുറയുന്നത്
അമോണിയ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന മർദ്ദത്തിന്റെ തോത് - 150 - 300 atm
താപനില കൂട്ടിയാൽ വ്യൂഹം അത് കുറക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി താപാഗിരണ പ്രവർത്തനം വേഗത്തിലാകുന്നു