ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് (IFSC)
- ഓൺലൈനായി ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുന്ന 11 പ്രതീകങ്ങളുള്ള ആൽഫ നൂമറിക് കോടാണിത്.
ഐ . എഫ് . എസ് . സി . കോഡിലെ അക്കങ്ങൾ
- ഈ കോഡിലെ ആദ്യ 4 അക്കങ്ങൾ ബാങ്കിന്റെ പേരിനെ സൂചിപ്പിക്കുന്നു.
- തുടർന്ന് വരുന്ന 0 എല്ലാ ബാങ്കുകൾക്കും ഒരുപോലെ തന്നെയാണ്.
- തുടർന്ന് വരുന്ന 6 അക്കങ്ങളാണ് ബാങ്ക് ശാഖയെ പ്രതിനിധാനം ചെയ്യുന്നത്.
- അക്ഷരങ്ങളും അക്കങ്ങളും സംയോജിപ്പിക്കുന്ന ഈ കോഡ് ആർ. ബി. ഐ ബാങ്ക് ശാഖകൾക്ക് നൽകുന്നത്.
- അയയ്ക്കുന്ന പണം കൃത്യമായി നിർദ്ധിഷ്ട ബാങ്കിലെ നിർദ്ധിഷ്ട അക്കൗണ്ടിലെത്തുന്നു.
- ഐ. എഫ്. എസ്. സി യ്ക്ക് മുൻപ് ഒരാളുടെ അക്കൗണ്ടിൽ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമയയ്ക്കുക എന്നത് വളരെ ദീർഘമായ പ്രക്രിയ ആയിരുന്നു. ഇതിനു ഉപഭോക്താവ് ആദ്യം സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിച്, നിർദ്ധിഷ്ട ഫോം പൂരിപ്പിച്ച് പണം അയയ്‌ക്കേണ്ട വ്യക്തിയുടെ അക്കൗണ്ട് ശാഖയിൽ സമർപ്പിണമായിരുന്നു.
ഐ. എഫ്. എസ്. സി. യുടെ പ്രയോജനങ്ങൾ
- ഐ. എഫ്. എസ്. സി. യുടെ സഹായത്തോടെ ഇടപാട് വേഗം വർധിച്ചു. രാജ്യാന്തര ഇടപാടുകൾ പോലും മിനിറ്റുകളിൽ പൂർത്തീകരിക്കൻ കഴിഞ്ഞു.
- പണം കൈമാറുന്ന രീതിയിലേക്ക് ബാങ്കിംഗ് മേഖല വളർന്നു.
- ഓരോ ബാങ്കിനും അതിന്റെ ബ്രാഞ്ചുകൾക്കും വ്യത്യസ്ത കോഡുകൾ ആയതുകൊണ്ട് തന്നെ ഇടപാടുകളിലെ പാളിച്ചകൾ കുറയ്ക്കാനായി.
- ഇന്ത്യയിലെ ബാങ്കിംഗ് റെഗുലേറ്ററായ റിസർവ് ബാങ്ക് ആണ് ഐ. എഫ്. എസ്. സി. യ്ക്ക് പിന്നിലെയും ബുദ്ധികേന്ദ്രം. ഓരോ ഇടപാടിന്റെയും സുരക്ഷയും കൃത്യതയും കേന്ദ്ര ബാങ്ക് ഐ. എഫ്. എസ്. സി. വഴി ഉറപ്പു വരുത്തുന്നു.