App Logo

No.1 PSC Learning App

1M+ Downloads
IMF ന്റെ ചീഫ് ഇക്കോണോമിസ്റ്റ് ആയി നിയമിതയായ ആദ്യ വനിത ആര് ?

Aക്രിസ്റ്റലിന ജോർജീവ

Bഗീത ഗോപിനാഥ്

Cഅൻഷുള കാന്ത്

Dക്രിസ്റ്റീന ലെഗാർദെ

Answer:

B. ഗീത ഗോപിനാഥ്

Read Explanation:

ഐ എം എഫ് (International Monetary Fund) 

  • രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനം.
  • 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1944-ൽ രൂപീകൃതമായി
  • 1945 ഡിസംബർ 27ന് പ്രവർത്തനം ആരംഭിച്ചു.
  • 1945 ഡിസംബർ 27ന് തന്നെ പ്രവർത്തനം ആരംഭിച്ച ലോകബാങ്കും,IMFഉം 'ബ്രറ്റൺ വുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നു 
  • വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം

പ്രഖ്യാപിത ലക്ഷ്യങ്ങൾ

  • രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക.
  • അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക.
  • വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക .

 


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പദവിയിലിരിക്കെ അന്തരിച്ച ആദ്യ യുഎൻ സെക്രട്ടറി ജനറൽ ആയ ഹമ്മർഷോൾഡ് സമാധാന നൊബേൽ നേടിയ ആദ്യ യുഎൻ സെക്രട്ടറി ജനറലുമാണ്.
  2. യുഎൻ സെക്രട്ടറി ജനറൽ പദം അലങ്കരിച്ച ആദ്യ ഏഷ്യക്കാരനാണു ട്രിഗ്വേലി നോർവേ.
  3. ഹമ്മർഷോൾഡിന്റെ മരണത്തോടെ ആക്ടിങ് സെക്രട്ടറി ജനറലായ താന്റ് 10 വർഷത്തിലേറെ കാലം ആ പദവിയിൽ തുടർന്നു.
    1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?

    തെറ്റായ പ്രസ്താവന ഏത് ?

    1.രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു.

    2 .1946 ജനുവരി ഒന്നിന് ഇറാൻ ,സോവിയറ്റ് റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക്  മുന്നിൽ സമർപ്പിച്ചു. 

    3.വളരെക്കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന്  ഇറാനിൽ നിന്ന് പിൻവാങ്ങി

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്.

    2.ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം വത്തിക്കാനാണ്.

    3.നിലവിൽ ഐക്യരാഷ്ട്രസഭയിൽ 180 അംഗരാജ്യങ്ങൾ ആണുള്ളത്.

    4.ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്

    Headquarters of New Development Bank